ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പുതിയ തുറിപ്പ് ചീട്ടുമായി ബിജെപി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേപ്പാളിലെ കഠ്മണ്ഡുവില്‍ നൈറ്റ് ക്ലബ് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയാകുന്നതിനിടയിലാണ് ബിജെപി രാഹുല്‍ ഗാന്ധിയുടെ പുതിയ വീഡിയോ പുറത്തുവിട്ടത്. നിലവില്‍ തെലങ്കാനയില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി, കര്‍ഷകരെ അഭിസംബോധന ചെയ്യുമ്ബോള്‍ എന്താണ് സംസാരിക്കേണ്ടതെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളോട് ചോദിച്ചതാണ് ബിജെപി ഇത്തവണ ആയുധമാക്കിയത്.

വിദേശ യാത്രകള്‍ക്കും നിശാക്ലബ്ബിലെ സന്ദര്‍ശനത്തിനും ഇടയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ ഇങ്ങനിരിക്കുമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. തെലങ്കാനയില്‍ ‍കര്‍ഷകരെ അഭിസംബോധന ചെയ്യുന്നതിനു മുന്‍പ് തെലങ്കാന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് താന്‍ എന്താണ് സംസാരിക്കേണ്ടത് എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന്റെ വീഡിയോയും ബിജെപി പുറത്തുവിട്ടു. ഇന്നത്തെ പ്രധാന പ്രസംഗവിഷയം എന്താണെന്നും, താന്‍ എന്താണ് പറയേണ്ടതെന്നും രാഹുല്‍ ഗാന്ധി നേതാക്കളോട് ആരായുന്നത് വീഡിയോയില്‍ കാണാം. ബിജെപി ഐടി സെല്‍ ചുമതല വഹിക്കുന്ന അമിത് മാളവ്യയാണ് വീഡിയോ ട്വീറ്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക