വാറങ്കല്‍: തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കുമെന്നും രാഹുല്‍ പറഞ്ഞു. വാറങ്കലില്‍ കര്‍ഷകരുമായുള്ള കൂടിക്കാഴ്ചയിലാണ് രാഹുല്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

ടിആ‌ര്‍എസിനെതിരെ ആഞ്ഞടിച്ച്‌ രാ​ഹുല്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തെലങ്കാനയില്‍ ടിആര്‍എസ് സര്‍ക്കാര്‍ നിലനില്‍ക്കേണ്ടത് ബിജെപിയുടെ ആവശ്യമെന്ന് രാഹുല്‍ഗാന്ധി. ബിജെപിയും ടിആര്‍എസും പ്രവര്‍ത്തിക്കുന്നത് പരസ്പര ധാരണയിലാണ്. കോണ്‍ഗ്രസിനെ ഇതിന് കിട്ടില്ലെന്ന് കണ്ട് ബിജെപി കടന്നാക്രമിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ടിആര്‍എസുമായി ധാരണ ഉള്ളതിനാലാണ് ഇഡിയെ തെലങ്കാനയിലേക്ക് അയക്കാത്തതെന്നും രാഹുല്‍ ​ഗാന്ധി ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക