ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം ഇനിയും പുരോഗതി നേടേണ്ടതുണ്ട് എന്ന് കേരള മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. കെ. പി. എസ്. റ്റി. എ. കുറവിലങ്ങാട് ഉപജില്ലാ യാത്രയയപ്പ് സമ്മേളനവും, പ്രതിഭകളെ ആദരിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംഘടനയുടെ സംസ്ഥാന നേതാവ് ശ്രീ സ്റ്റാൻലി ജോർജ്ജ് അടക്കമുള്ള ആളുകൾ വിരമിക്കുന്ന വേളയിൽ നടക്കുന്ന സമ്മേളനത്തിൽ ഉപജില്ലാ പ്രസിഡന്റ് ശ്രീ.ആർ.ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

എൽ എസ്സ്,എസ്സ്,..യു എസ്സ്.എസ്സ് നേടിയവരും, എസ്.എസ്.എൽ. സി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവരുമായ സംഘടനയുടെ അംഗങ്ങളുടെ മക്കൾക്ക്‌ ശ്രീ.മോൻസ് ജോസഫ് എംഎൽഎ അവാർഡുകൾ വിതരണം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. എൻ ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി .വൈസ് പ്രസിഡന്റ് ശ്രീ. പി. വി. ഷാജിമോൻ കോവിഡ് പോരാളികളായി പ്രവർത്തിച്ച അധ്യാപകർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കോൺഗ്രസിന്റെയും സംഘടനയുടേയും നേതാക്കളായ ശ്രീ. സുബിൻ മാത്യു, ശ്രീ. സ്റ്റാൻലി ജോർജ്ജ്, ശ്രീ.വി.ജെ സജിമോൻ, ശ്രീ .വർഗീസ് ആൻ്റണി,ശ്രീ.മനോജ് വി.പോൾ, ശ്രീ. സഞ്ജയ്‌ എസ്. നായർ,ശ്രീ. വി. കെ. സുരേന്ദ്രൻ, ശ്രീ. ബേബി തൊണ്ടാംകുഴി, ശ്രീ. പീറ്റർ മ്യാലിപ്പറമ്പിൽ,ശ്രീ. ജോസഫ് എൻ. ഡി,ശ്രീ. റ്റിജോ കുര്യൻ,ശ്രീ. ജോൺസൻ സി. ജോസഫ്, ശ്രീ.കെ. സി ജോൺസൺ,ശ്രീമതി. ലിറ്റി എബ്രഹാം,എന്നിവർ പ്രസംഗിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക