കട്ടപ്പന: ഏലച്ചെടികളില്‍ കെട്ടിയ സാരിമറയ്ക്കൂള്ളില്‍ അമ്മയും മൂന്ന് പെണ്‍മക്കളും കഴിഞ്ഞത് ഒരാഴ്ച്ച. കട്ടപ്പന മുനിസിപ്പാലിറ്റി 34 ആം വാര്‍ഡിലെ വാഴവരയിലാണ് ഏഴു വയസ്സില്‍ താഴെയുള്ള മൂന്ന് പെണ്‍മക്കളുമായി അമ്മ ഒരാഴ്ച്ച രാത്രിയും പകലും ഏലത്തോട്ടത്തില്‍ കഴിഞ്ഞത്. ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞുകഴിയുന്ന ഇവര്‍ ഒരാഴ്ച്ചയായി മൂന്ന് കുട്ടികളെ പള്ളി പറമ്ബില്‍ കിടത്തിയാണ് പണിക്ക് പോകുന്നത്.

കുട്ടികളുടെ കരച്ചില്‍ കേട്ട അയല്‍വാസി സംഭവം ജില്ലാ ചൈല്‍ഡ് ലൈനിനെ അറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പിന്നീട് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ബിനു കേശവന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഇവര്‍ക്ക് നാട്ടുകാരുടെയും നഗരസഭയുടെയും സഹായത്തോടെ ഈ മാസം വീട് വെച്ചു കൊടുക്കാനും ധാരണയായി. ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും ഡി.സി.പി.യുവിനും റിപ്പോര്‍ട്ട് കൊടുത്തശേഷം കുട്ടികളുടെ പഠനവും താമസവും സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് ചൈല്‍ഡ്‌ലൈന്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക