ഡല്‍ഹി: പ്രതിശ്രുത വരനെ വഞ്ചനാക്കേസില്‍ അറസ്റ്റ് ചെയ്ത് അസം പൊലീസില്‍ സബ് ഇന്‍സ്പെക്ടറായ ജുന്‍മോണി റാഭ. ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷനിലെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് റാണ പൊഗാഗ്, നഗോണ്‍ ജില്ലയിലെ എസ്‌ഐയായ ജുന്‍മോണി റാഭയുമായി വിവാഹം നിശ്ചയിച്ചിരുന്നത്. ഒഎന്‍ജിസിയില്‍ ജോലി വാഗ്ദാനം നല്‍കി ഇയാള്‍ ഒട്ടേറെപ്പേരില്‍ നിന്ന് പണം കൈപ്പറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തി.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. എന്നാല്‍, ഇതിനിടെയാണ് താന്‍ വിവാഹം കഴിക്കാനിരിക്കുന്നയാള്‍ ഒരു തട്ടിപ്പുകാരനാണെന്ന് ജുന്‍മോണിയ്ക്ക് മനസ്സിലാകുന്നത്. അയാളേക്കുറിച്ചും അയാളുടെ ജോലിയേക്കുറിച്ചും തനിക്കു ചില സംശയങ്ങളുണ്ടായിരുന്നുവെന്ന് ജുന്‍മോണി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ,ഇയാളുടെ വീട്ടില്‍നിന്ന് ഒഎന്‍ജിസിയുമായി ബന്ധപ്പെട്ട വ്യാജരേഖകളും സീലുകളും ഉള്‍പ്പെടെയുള്ളവ പൊലീസ് കണ്ടെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക