റായ്പൂര്‍: ഛത്തീസ്ഗഡില്‍ ജെസിബിയുടെ ടയര്‍ പൊട്ടിത്തെറിച്ച്‌ രണ്ടുമരണം. വര്‍ക്ക്‌ഷോപ്പില്‍ കാറ്റ് നിറയ്ക്കുന്നതിനിടെയാണ് ജെസിബിയുടെ ടയര്‍ പൊട്ടിത്തെറിച്ചത്.

ചൊവ്വാഴ്ച റായ്പൂരിലെ സില്‍ത്താര വ്യവസായ മേഖലയിലാണ് സംഭവം. ജെസിബിയുടെ ടയറില്‍ കാറ്റ് നിറയ്ക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരന്‍ ടയറില്‍ കാറ്റ് നിറയ്ക്കുന്നത് വീഡിയോയില്‍ ദൃശ്യമാണ്. ടയറിലെ കാറ്റിന്റെ അളവ് പരിശോധിക്കാന്‍ മറ്റൊരു തൊഴിലാളി എത്തി ടയറില്‍ അമര്‍ത്തി നോക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന് പിന്നാലെയാണ് പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയില്‍ രണ്ടു തൊഴിലാളികളും തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക