തൊടുപുഴ: കട്ടപ്പന പുറ്റടിയില്‍ ഹോട്ടല്‍ ഉടമയെ ഹോട്ടലിനുള്ളില്‍ വിഷം കഴിച്ച്‌ മരിച്ചനിലയില്‍ കണ്ടെത്തി. ത്രിവേണി ഹോട്ടല്‍ ഉടമ സത്യന്‍ (57) ആണ് മരിച്ചത്. കടബാധ്യതയെ തുടര്‍ന്നാണ് മരിച്ചതെന്ന് സത്യന്റെ ബന്ധുക്കള്‍ പറ‍ഞ്ഞു. രാവിലെ തൊഴിലാളികള്‍ ഹോട്ടലിലെത്തിയപ്പോഴാണ് കൗണ്ടറില്‍ സത്യനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വയം ഭക്ഷണം പാകം ചെയ്ത് അതില്‍ വിഷം കലര്‍ത്തി കഴിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക