തിരുവനന്തപുരം: കേരളത്തിന്റെ സന്തോഷ് ട്രോഫി വിജയത്തിന്റെ ആഘോഷങ്ങള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല.കേരളത്തിന്റെ വിജയത്തിനൊപ്പം തന്നെ ഭൂരിഭാഗം പേരും കൈയടിക്കുന്നത് സംഘാടന മികവിന് കൂടിയാണ്.ഇതൊക്കെ ശരിവെക്കുമ്ബോഴും ചില കാര്യങ്ങള്‍ കാണാതെ പോകരുത് എന്നോര്‍മ്മപ്പെടുത്തി മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്.അതും സാമാന്യം പാലിക്കേണ്ട ഒരു കാര്യത്തില്‍ വന്ന വീഴ്ച്ചയാണ് ഇവിടെ കുറിപ്പിലുടെ മാധ്യമപ്രവര്ത്തകന് ചുണ്ടിക്കാണിക്കുന്നത്. മത്സരത്തിന്റെ ആവേശമൊക്കെ കഴിഞ്ഞ് വിട്ടിലേക്ക് മടങ്ങുന്ന താരങ്ങള്‍ നേരിട്ട ബുദ്ധിമുട്ടിനെയാണ് കുറിപ്പിലുടെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
താരങ്ങള്‍ മത്സരശേഷം തങ്ങളുടെ സ്വന്തം വാഹനത്തിലാണ് വീടുകളിലേക്ക് മടങ്ങിയത്.കേരള ടീമിലെ ഒരു കളിക്കാരനെ കൂട്ടിക്കൊണ്ട് പോകാന്‍ പിതാവ് സ്ക്കൂട്ടറിലെത്തി. സ്ക്കൂട്ടറിന്റെ ഉള്ള സ്ഥലത്തെല്ലാം ലഗേജ് കുത്തിക്കയറ്റി ആ പിതാവ് സന്തോഷ് ട്രോഫി ജേതാവായ മകനെയും കൂട്ടി മടങ്ങി. ഫൈനല്‍ കളിച്ച മറ്റൊരു താരം സ്വന്തം സ്കൂട്ടറിലാണ് നാട്ടിലേക്ക് പോയത്..കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കുന്നു.കേരളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ പ്രതിഭകളെ ശരിക്കും വീട്ടിലെത്തിക്കാനുള്ള സാമാന്യ മര്യാദ അധികാരികള്‍ കാണിക്കേണ്ടതല്ലേ? സന്തോഷ് ട്രോഫി ഓണ്‍ ഡ്യൂട്ടി എന്ന പേരില്‍ മലപ്പുറത്ത് കൂടി തേരാ പാരാ ഓടിയ വണ്ടികളില്‍ ചിലത് ആ കുട്ടികള്‍ക്കും കൊടുക്കാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം..
സന്തോഷമില്ലാത്ത ട്രോഫി
സന്തോഷ് ട്രോഫിയില്‍ കേരളം വിജയിച്ചു. ആഘോഷവും, ആര്‍പ്പ് വിളിയും കഴിഞ്ഞു. സമയം പുലര്‍ച്ചെ 2.30. കേരള ടീമിലെ ഒരു കളിക്കാരനെ കൂട്ടിക്കൊണ്ട് പോകാന്‍ പിതാവ് സ്ക്കൂട്ടറിലെത്തി. സ്ക്കൂട്ടറിന്റെ ഉള്ള സ്ഥലത്തെല്ലാം ലഗേജ് കുത്തിക്കയറ്റി ആ പിതാവ് സന്തോഷ് ട്രോഫി ജേതാവായ മകനെയും കൂട്ടി മടങ്ങി. ഫൈനല്‍ കളിച്ച മറ്റൊരു താരം സ്വന്തം സ്കൂട്ടറിലാണ് നാട്ടിലേക്ക് പോയത്. കേരളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ പ്രതിഭകളെ ശരിക്കും വീട്ടിലെത്തിക്കാനുള്ള സാമാന്യ മര്യാദ അധികാരികള്‍ കാണിക്കേണ്ടതല്ലേ? സന്തോഷ് ട്രോഫി ഓണ്‍ ഡ്യൂട്ടി എന്ന പേരില്‍ മലപ്പുറത്ത് കൂടി തേരാ പാരാ ഓടിയ വണ്ടികളില്‍ ചിലത് ആ കുട്ടികള്‍ക്കും കൊടുക്കാമായിരുന്നു. അവര്‍ വെറും പിള്ളേരല്ല! ഈ നാടിന്റെ അഭിമാനതാരങ്ങളാണ്.