ദുരൂഹതയുണർത്തി ‘ട്വൽത്ത് മാൻ’ ട്രെയിലർ എത്തി. ‘ദൃശ്യം 2’വിനു ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ‘ട്വൽത്ത് മാൻ’ ഹോട്ട്സ്റ്റാറിലൂടെ നേരിട്ടാകും പ്രേക്ഷകർക്കു മുന്നിലെത്തുക. മേയ് 20 ആണ് റിലീസ് തിയതി. 14 പേരോളം മാത്രം അണിനിരക്കുന്ന മോഹൻലാൽ ചിത്രമാണു ‘ട്വൽത്ത് മാൻ’. മിസ്റ്ററിയാണു പശ്ചാത്തലം. ഒറ്റദിവസത്തെ സംഭവം ഒരു കഥയാവുകയാണ്. കെ.ആർ.കൃഷ്ണകുമാറിന്റേതാണു സ്ക്രിപ്റ്റ്. പുതിയ സ്ക്രിപ്റ്റ് റൈറ്ററാണ്. അഞ്ചു നായികമാരുണ്ട് ചിത്രത്തിൽ.

അദിതി രവി, അനുശ്രീ, പ്രിയങ്ക നായർ, അനു സിത്താര, ലിയോണ ലിഷോയ്, ശിവദ തുടങ്ങിയവർ. ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനു മോഹൻ, ചന്തുനാഥ്, രാഹുൽ മാധവ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്. സംഗീതം അനിൽ ജോൺസൺ, ഛായാഗ്രഹണം സതീഷ് കുറുപ്പ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക