അഹമ്മദാബാദ്: തന്റെ ട്വിറ്റര്‍ ബയോയില്‍ നിന്ന് പാര്‍ട്ടിയുടെ പേര് നീക്കം ചെയ്ത് ഗുജറാത്ത് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ ഹര്‍ദിക് പട്ടേല്‍. ‘അഭിമാനിയായ ഇന്ത്യന്‍ ദേശസ്‌നേഹി, സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകന്‍, മികച്ച ഇന്ത്യ കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധന്‍’ എന്നാണ് ഹര്‍ദികിന്റെ പുതിയ ബയോ. വാട്‌സ്‌ആപ്, ടെലഗ്രാം അക്കൗണ്ടുകളില്‍ നിന്നും കോണ്‍ഗ്രസിന്റെ പേര് ഹര്‍ദിക് നീക്കം ചെയ്തിട്ടുണ്ട്.

ഹര്‍ദികിന്റെ ഈ നടപടി നിരവധി അഭ്യൂഹങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഹര്‍ദിക് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ തേടുന്നില്ലെന്നും പരിഗണിക്കുന്നില്ലെന്നും വിമര്‍ശിച്ചിരുന്നു. ബിജെപിയെ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ താന്‍ ബിജെപിയില്‍ ചേരില്ലെന്ന് പട്ടേല്‍ പറഞ്ഞിരുന്നു. തനിക്ക് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തോട് മാത്രമേ വിയോജിപ്പുള്ളൂവെന്നും കേന്ദ്ര നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഹര്‍ദികിന്റെ നടപടി കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നുവെന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നതിന് മുമ്ബ് ട്വിറ്റര്‍ ബയോയില്‍ നിന്ന് പാര്‍ട്ടിയുടെ പേര് മാറ്റിയിരുന്നു. ഇതേ തരത്തിലാണ് ഹര്‍ദികിന്റെയും നീക്കം. ഹര്‍ദികിന്റെ ബിജെപി പ്രവേശനത്തിന് തടസ്സമായി നില്‍ക്കുന്നത് മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആനന്ദിബെന്‍ പട്ടേലിന്റെ ഭരണകാലത്താണ് ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ പട്ടേല്‍ പ്രക്ഷോഭം നടന്നത്. ഇത് ആനന്ദിബെന്‍ പട്ടേലിനും ബിജെപിക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക