മലപ്പുറം: പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി സുഹൃത്തിനൊപ്പം സ്റ്റേഷനില്‍ എത്തിയ ഡിവൈഎഫ്‌ഐ നേതാവിനെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ച്‌ പൊലീസ് ഉദ്യോഗസ്ഥര്‍. ഡിവൈഎഫ്‌ഐയുടെ പള്ളിക്കല്‍ മേഖല സെക്രട്ടറി ഹണിലാലിനെയാണ് തേഞ്ഞിപ്പലം പൊലീസുകാര്‍ സ്റ്റേഷനിലേക്ക് വലിച്ചിഴച്ച്‌ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നത്.

”നീ ഇറങ്ങി പോടാ. നീയാണോ പരാതിക്കാരന്‍. നീ പരാതിക്കാരന്റെ ആരാണ്. നീ ഇറങ്ങി നില്‍ക്കെടാ. വെറുതെ നീ ശാഠ്യം കാണിക്കരുത്. നീ കളിക്കാന്‍ നില്‍ക്കരുത്. പരാതിയെക്കുറിച്ച്‌ ഞങ്ങള്‍ നോക്കിക്കോളാം. നീ കേറി പോടാ..” എന്ന് പറഞ്ഞുകൊണ്ടാണ് ഹണിലാലിനെ ഉദ്യോഗസ്ഥര്‍ സ്റ്റേഷനുള്ളിലേക്ക് കയറ്റി മര്‍ദ്ദിച്ചത്. പൊലീസുകാര്‍ ഹണിലാലിനെ കയ്യേറ്റം ചെയ്യുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ”പൊതുജനമാണ്. ഒരു മണിക്കൂറായി പരാതി പറയാന്‍ ഇവിടെ നില്‍ക്കുകയാണ്. ഇതിന്റെ മേല്‍ പരാതി സ്വീകരിക്കന്‍ പറ്റില്ലേ”.-എന്ന് ഹണിലാല്‍ പൊലീസുകാരോട് ചോദിക്കുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരാഴ്ച്ച മുന്‍പ്, മിശ്രവിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച്‌ എത്തിയ പെണ്‍കുട്ടിയെ തേഞ്ഞിപ്പലം പൊലീസ് നിര്‍ബന്ധപൂര്‍വ്വം തിരിച്ചയച്ചിരുന്നു. കാമുകനായ നിസാമുദ്ദീനോടൊപ്പം സ്റ്റേഷനിലെത്തിയ യൂണിവേഴ്‌സിറ്റി സ്വദേശിനിയെയാണ് പൊലീസ് ബന്ധുക്കള്‍ക്കൊപ്പം തിരിച്ചയച്ചത്. വിവാഹകാര്യങ്ങള്‍ പിന്നീട് സംസാരിക്കാമെന്നും, പെണ്‍കുട്ടിയുടെ കൈയ്യിലുള്ള മൊബൈല്‍ ഫോണിലേക്ക് വിളിക്കാം എന്നുമുള്ള ഉറപ്പ് നല്‍കിയാണ് പെണ്‍കുട്ടിയെ പൊലീസ് വീട്ടിലേക്ക് തിരിച്ചയച്ചതെന്നും നിസാമുദ്ദീന്‍ പറയുന്നു.

എന്നാല്‍ ഒരാഴ്ച്ചയായി പെണ്‍കുട്ടി എവിടെയാണെന്നുള്ള ഒരു വിവരവും ഇവര്‍ക്ക് ലഭിച്ചില്ല. ഇതോടെയാണ് വിവരം അന്വേഷിക്കാനും പരാതി നല്‍കാനുമായി നിസാമുദ്ദീനോടൊപ്പം ഹണിലാലും സ്‌റ്റേഷനിലെത്തിയത്. പരാതിയെക്കുറിച്ച്‌ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് പൊലീസുകാര്‍ കയര്‍ത്തതും കയ്യേറ്റം ചെയ്തതും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക