ലോകനേതാക്കളുമായി ഗൗരവമേറിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയും ജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് നമ്മള്‍ കൂടുതലായി കാണുന്നത്. മാത്രമല്ല വേദികളിലും റാലികളിലും മറ്റും കടുത്ത ഭാഷയില്‍ പ്രതിപക്ഷത്തെ വിമര്‍ശിക്കുകയും യുവജനതയോട് ആഹ്വാനങ്ങള്‍ നടത്തുകയും ചെയ്യുന്ന മോദിയെയാണ് നമുക്ക് പരിചയം.

എന്നാല്‍ ഒരു ബാലന്റെ നിഷ്കളങ്കമായ പാട്ടിന് താളം പിടിക്കുന്ന പ്രധാനമന്ത്രിയെ കാണുകയെന്നത് വിളരമായിരിക്കും. പ്രധാനമന്ത്രി തന്നെ അത്തരമൊരു കാഴ്ച പങ്കുവച്ചിരിക്കുകയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍. തന്റെ യുവ സുഹൃത്ത് നന്നായി പാടിയില്ലേ എന്ന ചോദ്യത്തോടൊപ്പമാണ് മോദി ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക