കോണ്‍ഗ്രസിലേക്ക് ഇല്ലെന്ന് അറിയിച്ചതിന് പിന്നാലെ അടുത്ത നീക്കവുമായി പ്രശാന്ത് കിഷോര്‍. ഇന്ന് രാവിലെ പങ്കുവെച്ച ട്വീറ്റാണ് പ്രശാന്തിന്റെ രാഷ്ട്രീയ നീക്കം സംബന്ധിച്ച്‌ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിവെട്ടിയത്.’ജനാധിപത്യത്തില്‍ അര്‍ത്ഥവത്തായ പങ്കാളിയാകാനും ജനപക്ഷ നയം രൂപപ്പെടുത്താനുമുള്ള എന്റെ അന്വേഷണം 10 വര്‍ഷത്തെ റോളര്‍കോസ്റ്റര്‍ സവാരിക്ക് കാരണമായി! യഥാര്‍ത്ഥ മാസ്റ്റേഴ്‌സിലേക്ക് പോകാനുള്ള സമയമായി. ജനങ്ങളുടെ സദ്ഭരണത്തിലേക്കുള്ള പാതയും പ്രശ്‌നങ്ങളും നന്നായി മനസ്സിലാക്കാനുള്ള തുടക്കം ബീഹാറില്‍ നിന്നും’ എന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ ട്വീറ്റ്.

ജൻസൂരജ് എന്നും ട്വീറ്റില്‍ കുറിച്ചിരിക്കുന്നു. അദ്ദേഹം പുതുതായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയാണോ എന്നത് ഇതില്‍ നിന്നും വ്യക്തമല്ല. എന്നാല്‍ അത്തരത്തിലുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബിഹാറിലെ ചില നേതാക്കളും അദ്ദേഹത്തിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറില്‍ നേരത്തെ അദ്ദേഹം നിതീഷ് കുമാറിനൊപ്പം പ്രവര്‍ത്തിച്ച്‌ ജെഡിയു നേതൃത്വത്തില്‍ എത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക