കോഴിക്കോട്: കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരായ പ്രസ്താവനയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫിലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ യൂത്ത് കോണ്‍ഗ്രസിന് അതൃപ്തി. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതാക്കള്‍ കോഴിക്കോട് ഡിസിസിക്ക് കത്ത് നല്‍കി. യൂത്ത് കോണ്‍ഗ്രസുകാരുടെ വികാരമാണ് ദുല്‍ഖിഫില്‍ പ്രകടിപ്പിച്ചതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്ബിലിനോട് ചോദിച്ചിട്ട് വേണമായിരുന്നു നടപടിയെന്നും വൈസ് പ്രസിഡണ്ട് എന്‍ എസ് നുസൂര്‍ ഡിസിസിക്ക് നല്‍കിയ കത്തില്‍ പറയുന്നു. ഷാഫി പറമ്ബിലും നിലപാട് കെപിസിസിയെ അറിയിച്ചിട്ടുണ്ട്.

ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണത്തെ മാതൃകയാക്കണമെന്ന കെ സുധാകരന്റെ പ്രസ്താവനയെ വിമര്‍ശിച്ചതിനായിരുന്നു ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ വി പി ദുല്‍ഖിഫിലിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ‘കൊന്നു തള്ളിയവരുടെ അന്നം വിളമ്ബല്‍, അക്രമങ്ങളുടെ മറ പിടിക്കാനുള്ള പ്രചരണ തന്ത്രം’ തന്നെയാണെന്നായിരുന്നു ദുല്‍ഖിഫിന്റെ വിമര്‍ശനം. ഈ ഡിവൈഎഫ്‌ഐയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും എന്താണ് പഠിക്കേണ്ടതെന്നും ദുല്‍ഖിഫില്‍ ഫേസ്ബുക്കില്‍ ചോദിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഡിവൈഎഫ്‌ഐ നടത്തുന്ന ഉച്ചഭക്ഷണ വിതരണം മാതൃകയാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമര്‍ശം. ഒരു ദിവസം പോലും ഭക്ഷണ വിതരണം അവര്‍ മുടക്കുന്നില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസും നടപ്പാക്കുമെന്ന് സുധാകരന്‍ പറഞ്ഞിരുന്നു, കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃസംഗമ വേദിയിലായിരുന്നു ഡിവൈഎഫ്‌ഐയെ സുധാകരന്‍ പ്രകീര്‍ത്തിച്ചത്. ഇതിനെതിരെയാണ് ദുല്‍ഖിഫില്‍ രംഗത്തെത്തിയത്. രാവിലെ മുതല്‍ രാത്രി വരെ ഖദറിട്ട് ഉടയാതെ നില്‍ക്കുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീഷനും അഭിപ്രായപ്പെട്ടു. സാമൂഹ്യ സേവനവും ജീവകാരുണ്യ പ്രവര്‍ത്തനവും ചേര്‍ന്നാതണ് രാഷ്ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക