എറണാകുളം വടക്കേക്കര പഞ്ചായത്തില്‍ യുവാവിന് സൂര്യാഘാതമേറ്റു. പന്ത്രണ്ടാം വാര്‍ഡില്‍ വാഴേപ്പറമ്ബില്‍ ജിനീഷിനാണ് സൂര്യാഘാതമേറ്റത്. എറണാകുളം ജില്ലയില്‍ ചൂട് കൂടുകയാണ്. പല്ലംത്തുരുത്തില്‍ വെല്‍ഡിങ് ജോലിക്കിടയിലാണ് യുവാവിന് സൂര്യഘാതമേറ്റത്.

ശരീരത്തിന് പുറത്തെ തൊലികള്‍ പൊള്ളലേറ്റ് കരിഞ്ഞ നിലയിലാണ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സൂര്യാഘാതമേറ്റത്. ഉച്ചയ്ക്ക് തുറസായ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പകല്‍ സമയം താപനില ഉയരാനിടയുണ്ട്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗമാണ് സംസ്ഥാനത്തും ചൂട് കൂടാന്‍ കാരണം. എന്നാല്‍ ഇന്ന് സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ഇടിയും മിന്നലുമുണ്ടാകും.

നാളെ എറണാകുളം, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടായിരിക്കും. തെക്കേ ഇന്ത്യയ്ക്ക് മുകളിലെ ന്യൂനമര്‍ദപാത്തിയും കിഴക്ക് പടിഞ്ഞാറന്‍ കാറ്റുകളുമാണ് മഴയ്ക്ക് കാരണം. അടുത്ത ദിവസങ്ങളിലും മഴ തുടരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക