തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മധ്യവര്‍​ഗ വോട്ടുകള്‍ ലക്ഷ്യമാക്കി ട്വന്റി-20 കിഴക്കമ്ബലവും ആംആദ്മി പാര്‍ട്ടിയും കൈകോര്‍ക്കുകയാണ്. സാബു എം ജേക്കബ് ഇക്കാര്യത്തില്‍ ഔദ്യോ​ഗിക പ്രഖ്യാപനവും നടത്തി കഴിഞ്ഞു. സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ സ്ഥിരമായി പരീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃക്കാക്കര. വ്യക്തി പ്രഭാവം മുന്‍നിര്‍ത്തി കോണ്‍​ഗ്രസിന് വേരുള്ള മണ്ഡലം പിടിച്ചെടുക്കാന്‍ സിപിഐഎം നടത്തുന്ന ശ്രമങ്ങളെ പി.ടി തോമസ് നിസാരമായി നേരിട്ട സാഹചര്യം ആംആദ്മിയും ട്വന്റി-20 കിഴക്കമ്ബലവും കൈകോര്‍ക്കുന്നതോടെ മാറും. മധ്യവര്‍​ഗ വോട്ടുകള്‍ സ്വന്തം പാളയത്തിലെത്തിക്കുന്നതില്‍ വിജയിച്ച പാര്‍ട്ടിയാണ് ആംആ​ദ്മി.

പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്ബന്‍ വിജയം കേരളത്തില്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ചെറിയ അനക്കങ്ങളുണ്ടാക്കാന്‍ ആപ്പിന് കഴി‍ഞ്ഞിട്ടുമുണ്ട്. പുതിയ സാഹചര്യത്തെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ ആപ്പ് നടത്തുന്ന ശ്രമങ്ങളുടെ ഭാ​ഗമാണ് പുതിയ കൂട്ടുക്കെട്ടെന്നും വിലയിരുത്താം. 10.18 ശതമാനം വോട്ടുകളാണ് തൃക്കാക്കരയില്‍ ആദ്യമായി മത്സരിച്ച ട്വന്റി ട്വന്റിക്ക് ലഭിച്ചത്. ആപ്പിന്റെ വോട്ടുകള്‍ കൂടി ചേരുന്നതോടെ വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചേക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2012 നിയമസഭാ തെരഞ്ഞെടുപ്പില്‍ 14,329 വോട്ടുകള്‍ക്കാണ് പി ടി തോമസ് വിജയിച്ചത്. മണ്ഡലത്തില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ 43.82 ശതമാനം പേര്‍ പി ടിയെ പിന്തുണച്ചു. പി ടി തോമസ് 59,839 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ ഡോ. ജെ ജേക്കബിന് 45,510 വോട്ടുകളാണ് കിട്ടിയത്. 33.32 ശതമാനമായിരുന്നു ഡോ. ജെ ജേക്കബിന്റെ വോട്ടു വിഹിതം. ബിജെപി സ്ഥാനാര്‍ത്ഥി എസ് സജി 15,483 വോട്ടുകള്‍ നേടി മൂന്നാമതായി. ട്വന്റി 20 സ്ഥാനാര്‍ത്ഥി ഡോ. ടെറി തോമസ് 13,897 വോട്ടുകള്‍ നേടി നാലാം സ്ഥാനത്തെത്തി.

2016ലും പി ടി തോമസ് തന്നെയാണ് തൃക്കാക്കരയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. 11,996 വോട്ടുകള്‍ക്ക് സിപിഐഎം സ്ഥാനാര്‍ത്ഥി ഡോ. സെബാസ്റ്റിയന്‍ പോള്‍ പരാജയപ്പെട്ടു. യുഡിഎഫ് 61,451 വോട്ടുകളും (45.42 ശതമാനം) എല്‍ഡിഎഫ് 49,455 വോട്ടുകളും (36.55 ശതമാനം) നേടി. ബിജെപിയുടെ എസ് സജിക്ക് 21,247 വോട്ടുകള്‍ (15.70 ശതമാനം) ലഭിച്ചു. 1,275 എണ്ണത്തോടെ നോട്ട വോട്ടുകള്‍ നാലാമതായി. 2011ല്‍ മണ്ഡലം രൂപീകരിച്ചതിന് ശേഷം കോണ്‍​ഗ്രസിന് ആഴത്തില്‍ പിന്തുണയ്ക്കാന്‍ തൃക്കാക്കരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ട്വന്റി-ട്വന്റി കിഴക്കമ്ബലം-ആംആദ്മി പാര്‍ട്ടി മുന്നേറ്റമുണ്ടാക്കിയാല്‍ പി.ടി തോമസിന് പിന്തുണച്ചിരുന്ന മധ്യവര്‍​ഗ വോട്ടുകളില്‍ ചെറിയൊരു ശതമാനം നഷ്ടമാവുമെന്ന് വേണം വിലയിരുത്താന്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക