കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴിയെടുക്കും. നെയ്യാറ്റിന്‍കര ബിഷപ്പ് ദിലീപിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടു എന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി. ബിഷപ്പിന് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ദിലീപിനെ നേരില്‍ വന്നുകണ്ട ഫാദര്‍ വിക്ടറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. ദിലീപിന് ജാമ്യം ലഭിച്ച ശേഷം ഫാ. വിക്ടര്‍ ദിലീപിനെ കണ്ടിരുന്നു. ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടത് ഫാ. വിക്ടര്‍ മുഖേനെയാണെന്നാണ് ദിലീപിന്റെ ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തിയെന്ന് പറഞ്ഞ് ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടതായി ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു. ബാലചന്ദ്രകുമാറിന് 10 ലക്ഷം രൂപ നല്‍കിയെന്ന് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നല്‍കി.

ബാലചന്ദ്രകുമാറിന് വിശ്വാസ്യതയില്ലെന്ന് ദിലീപ് പൊലീസിനോട് പറഞ്ഞു. ബാലചന്ദ്രകുമാറുമായി നടത്തിയ വാട്‌സ്‌ആപ് ചാറ്റിന്റെ പകര്‍പ്പ് പ്രതിരോധമാക്കിയായിരുന്നു ദിലീപിന്റെ മൊഴി.തുടര്‍ന്ന് ജനുവരി 23 ന് തന്നെ വാര്‍ത്ത തള്ളി നെയ്യാറ്റിന്‍കര രൂപത രംഗത്ത് വന്നു. ദിലീപുമായോ ബാലചന്ദ്രകുമാറുമായോ ബന്ധമില്ലെന്ന് നെയ്യാറ്റിന്‍കര രൂപതാ വക്താവ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക