മുറിച്ചെടുക്കാന്‍ ഏറ്റവും എളുപ്പമെന്താകും. കേക്ക് എന്നാകും ഭൂരിപക്ഷത്തിന്റെയും ഉത്തരം. കേക്കുകളും സോപ്പുകളും പോലുള്ള മാര്‍ദ്ദവമുള്ള വസ്തുക്കള്‍ മുറിക്കാന്‍ വലിയ പ്രയാസമില്ല. എന്നാലിപ്പോള്‍, കേക്കിനെക്കകാള്‍ ലളിതമായി ​ഗ്ലാസ് ഷീറ്റ് മുറിക്കുന്ന യുവതിയുടെ വീഡിയോയാണ് സൈബര്‍ ലോകത്ത് തരം​ഗമാകുന്നത്. ടെക് എക്സ്പ്രസ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഒരു ഗ്ലാസ് ഫാക്ടറിയില്‍ രണ്ട് ജീവനക്കാര്‍ ഗ്ലാസ് മുറിക്കുന്നതാണ് വീഡിയോയിലുള്ളത്. വലിയ ഷീറ്റ് ഗ്ലാസ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുകയാണ് ചെയ്യുന്നത്. ഒരു സ്ത്രീയും പുരുഷനുമാണ് ജോലി ചെയ്യുന്നത്. ഒരു വലിയ ഗ്ലാസ് ഷീറ്റ് ടേബിളില്‍ ഇട്ടിട്ടുണ്ട്. വനിതാ ജീവനക്കാരി ഈ വലിയ ഷീറ്റ് മുറിക്കാന്‍ തുടങ്ങുന്നു. ഈ ജോലി ചെയ്ത് നന്നായി പരിചയമുള്ളതിന്റെ വഴക്കം അവരുടെ ചലനത്തിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അനായാസമായി അവ‍ര്‍ അളവെടുത്ത് വലിയ ഷീറ്റില്‍ നിന്ന് ചെറിയ ഷീറ്റുകള്‍ മുറിച്ചെടുക്കുന്നു. കൂടെയുള്ള പുരുഷ ജീവനക്കാരന്‍ ഓരോ ഗ്ലാസ് പീസും മാറ്റിവെക്കുകയും ചെയ്യുന്നു. സ്ത്രീ ഗ്ലാസ് കട്ട് ചെയ്യുന്നത് കണ്ടാല്‍ കേക്ക് മുറിക്കുകയാണെന്നാണ് തോന്നുക. അത്ര ലാഘവത്തോടെയാണ് അവരിത് ചെയ്യുന്നത്. ഗ്ലാസ് ആയതിനാല്‍ കൈകള്‍ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിപ്പോയാല്‍ അപകടം ഉറപ്പാണ്. എന്നാല്‍ പലതവണ ചെയ്ത് പരിശീലിച്ചതിനാല്‍ യുവതിയെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമുള്ള ജോലിയായി ഇത് മാറിയിട്ടുണ്ടെന്ന് വീ‍ഡിയോ കണ്ടാല്‍ വ്യക്തമാകും.

ഏതായാലും വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്റര്‍നെറ്റ് ലോകം. മൂന്ന് ലക്ഷത്തിലധികം പേര്‍ ഇതിനോടകം ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ കണ്ട് കഴിഞ്ഞു. ആയിരക്കണക്കിന് കമന്റുകളും (Comment) ഇതിന് താഴെ വരുന്നുണ്ട്. വനിതാ ജീവനക്കാരിയുടെ കഴിവ് അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് നിരവധി പേര്‍ പറയുന്നു. പച്ചക്കറിയോ പേപ്പറോ മുറിക്കുന്നത് പോലെയാണ് അവര്‍ ഗ്ലാസ് മുറിക്കുന്നതെന്നാണ് ഒരാളുടെ കമന്റ്. ടീം വര്‍ക്കിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് വീഡിയോയെന്ന് മറ്റൊരാള്‍ പറയുന്നു. വളരെ വേഗത്തില്‍ ഗ്ലാസ് മുറിക്കാന്‍ ഇരുവരും തമ്മിലുള്ള ഐക്യം കാരണമാണ് സാധിക്കുന്നതെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. രണ്ട് പേരും തങ്ങളുടെ ജോലി എത്ര ആത്മാര്‍ഥതയോടെയാണ് ചെയ്യുന്നതെന്ന് കണ്ടുപഠിക്കണമെന്നും വീഡിയോ കണ്ടവര്‍ പറയുന്നു. അത്ഭുതകരമായ നിരവധി വീഡിയോകള്‍ ഷെയര്‍ ചെയ്യുന്ന പേജാണ് ടെക് എക്സ്പ്രസ്. ലോകത്തെമ്ബാടും നിരവധി ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം പേജാണിത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക