കോട്ടയം: വൈക്കം തലയോലപ്പറമ്ബില്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ എസ്.ഐ ബൈക്ക് അപകടത്തില്‍ മരിച്ചു. വെള്ളൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടിവി പുരം സ്വദേശി സജിയാണ് (53) മരിച്ചത്. ബൈക്കും ടെമ്ബോ ട്രാവലറും കൂട്ടിയിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ സജീയെ തെള്ളകം മാതാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ബുധനാഴ്ച രാത്രി പത്തു മണിയോടെ തലപ്പാറയ്ക്കും – പൊതിപാലത്തിനും സമീപമായിരുന്നു അപകടം. വെള്ളൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആയ സജീ ഡ്യൂട്ടിയ്ക്കു ശേഷം ബൈക്കില്‍ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. ഈ സമയം എതിര്‍ ദിശയില്‍ നിന്നും എത്തിയ ടെമ്ബോ ട്രാവലര്‍ നിയന്ത്രണം വിട്ട് ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ സജിയ്ക്കു ഗുരുതരമായി പരിക്കേറ്റു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ തെള്ളകത്തെ മാതാ ആശുപത്രിയില്‍ എത്തിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം രാത്രി 11.15 ഓടെ മരിക്കുകയായിരുന്നു. മൃതദേഹം രാത്രി തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റും. സംഭവം അറിഞ്ഞ് വിവിധ സ്‌റ്റേഷനില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും , സജിയുടെ ബന്ധുക്കളും അടക്കമുള്ളവര്‍ മാതാ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. സംഭവത്തില്‍ തലയോലപ്പറമ്ബ് പൊലീസ് കേസെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക