മുംബൈ: കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥയും തൃശ്ശൂര്‍ റൂറല്‍ എസ്പിയുമായ ഐശ്വര്യ ഡോംഗ്ര വിവാഹിതയായി. കൊച്ചിയിലെ ഐടി പ്രഫഷനല്‍ കൂടിയായ മലയാളി അഭിഷേകാണ് വരന്‍. എറണാകുളം സ്വദേശിയാണ് അഭിഷേക്.

മുംബൈ ജുഹുവിലെ ഇസ്‌കോണ്‍ മണ്ഡപം ഹാളിലായിരുന്നു വിവാഹം. വിവാഹത്തിലും റിസപ്ഷനിലും പങ്കെടുക്കാനായി കേരളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം മുംബൈയില്‍ എത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുംബൈ സ്വദേശിനിയായ ഐശ്വര്യ 2017 ഐപിഎസ് ബാച്ചുകാരിയാണ്. ശംഖുമുഖം എസിപി ആയിരുന്നു. പിന്നീട് സ്ഥാനക്കയറ്റത്തോടെ കൊച്ചിയില്‍ എത്തുകയും പിന്നീട് തൃശൂരിലേക്ക് സ്ഥലംമാറ്റം കിട്ടുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക