ന്യൂഡല്‍ഹി: നടി അമീഷ പട്ടേലിനെതിരെ വഞ്ചനക്കുറ്റത്തിന് പരാതി. സാമൂഹ്യ പ്രവര്‍ത്തകന്‍ സുനില്‍ ജെയിനാണ് താരത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പ്രതിഫലം പൂര്‍ണ്ണമായും കൈപ്പറ്റിയിട്ടും അവതരിപ്പിക്കാമെന്നേറ്റ നൃത്തം പൂര്‍ണ്ണമായും അവതരിപ്പിക്കാതെ മടങ്ങിയെന്നാണ് നടിക്കെതിരായ പരാതി.

മധ്യപ്രദേശിലെ ക്വാണ്ടയില്‍ നവ്ചന്ദി മഹോത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ നൃത്തമവതരിപ്പിക്കാനാണ് അമീഷയെത്തിയത്.4.25 ലക്ഷം രൂപയാണ് അമീഷ പട്ടേല്‍ പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 23നാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എന്നാല്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കാത്തതിനാലാണ് താന്‍ സ്ഥലത്ത് നിന്നും മടങ്ങിയതെന്നാണ് അമീഷ പട്ടേലിന്റെ പ്രതികരണം. മടങ്ങിയതിന്റെ പേരില്‍ തനിക്കെതിരെ വധഭീഷണിയുണ്ടായെന്നും അമീഷ പറഞ്ഞു.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക