ന്യൂഡല്‍ഹി: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കെവി തോമസ് നല്‍കിയ വിശദീകരണം ഇന്ന് ചേരുന്ന കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗം പരിശോധിക്കും. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് രാവിലെ 11.30 നാണ് യോഗം. കെവി തോമസിന്റെ മറുപടി തൃപ്തികരമല്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കാനാണ് എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ തീരുമാനം.

തോമസിനെതിരെ കടുത്ത നടപടി വേണമെന്നാണ് കെപിസിസിയുടെ നിലപാട്. ഏപ്രില്‍ 11 ന് ചേര്‍ന്ന അച്ചടക്ക സമിതി യോഗമാണ് കെവി തോമസിനെതിരായ പരാതി പരിശോധിച്ചതും വിശദീകരണം ആവശ്യപ്പെട്ടതും. സിപിഐഎം സെമിനാറില്‍ പങ്കെടുത്തത് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ വിഭജന രാഷ്ട്രീയം തുറന്നുകാട്ടാനായിരുന്നെന്നാണ് കെവി തോമസിന്റെ നിലപാട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെപിസിസി നേതൃത്വത്തെ വിമര്‍ശിക്കുന്നതിലും കെവി തോമസ് വിശദീകരണം നല്‍കിയിരുന്നു. വിഎം സുധീരന്‍ അടക്കമുള്ള നേതാക്കള്‍ മുന്‍ കാലങ്ങളില്‍ പാര്‍ട്ടിക്കെതിരെ നടത്തിയ പ്രസ്താവനകളായിരുന്നു കെവി തോമസ് വിശദീകരണത്തില്‍ ചൂണ്ടിക്കാണിച്ചത്. കെവി തോമസിന്റെ മറുപടി പരിശോധിച്ച്‌ അച്ചടക്ക സമിതി റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കാണ് കൈ മാറുക. എന്ത് നടപടി സ്വീകരിക്കണമെന്ന് സോണിയ ഗാന്ധി തീരുമാനിക്കും. മറുപടി തൃപ്തികരമല്ലെങ്കില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടാവും.

പാര്‍ട്ടി നിര്‍ദേശം ലംഘിച്ച്‌ സിപിഐഎം പാര്‍ട്ടി കോണ്‍​ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതില്‍ കെവി തോമസിനെതിരെ കടുത്ത നടപടി സ്വീകരണിക്കണമെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇതിനിടെ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുളള ശ്രമങ്ങളാണ് കെ സുധാകരന്‍ നടത്തുന്നതെന്ന ആരോപണവുമായി കെവി തോമസ് രം​ഗത്തെത്തിയിരുന്നു. കോണ്‍​ഗ്രസിനെ ബലഹീനമാക്കാനുളള ശ്രമങ്ങളാണ് സുധാകരന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും കെവി തോമസ് കുറ്റപ്പെടുത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക