താലിബാന് ഭരണത്തിന് കീഴില്‍ അഫ്ഗാനിസ്ഥാനിലെ വനിതകള്‍ കടുത്ത നിയന്ത്രണങ്ങളും വിവേചനങ്ങളും അനുഭവിക്കുമ്ബോള്‍ അഫ്ഗാന് വനിതയായ പോണ് സ്റ്റാര്‍ തന്റെ അനുഭവങ്ങള്‍ തുറന്നു പറയുകയാണ്. താലിബാന് ഭരണത്തെ ഭയന്ന് ഒരുകാലത്ത് പലായനം ചെയ്ത കുടുംബത്തിലെ അംഗമായ യാസ്മിന അലി എന്ന 28കാരിയാണ് തന്റെ ജീവിതാനുഭവങ്ങള്‍ തുറന്നു പറയുന്നത്.
താന്‍ ഒരു പോണ് സ്റ്റാര്‍ ആയതിന്റെ പേരില്‍ പിതാവ് തന്നെ കൊല്ലാന്‍ ശ്രമിച്ചിരുന്നെന്നും താരം വെളിപ്പെടുത്തുന്നു. തന്റെ ലൈംഗികാഭിലാഷങ്ങളെക്കുറിച്ച് തുറന്ന് പറയാനും, അതിനെ ചുറ്റിപ്പറ്റി തനിക്ക് തോന്നിയിരുന്നു നാണക്കേട് മാറ്റി എടുക്കാനും സമയമെടുത്തുവെന്ന് “ഐ ഹേറ്റ് പോണ്” പോഡ്കാസ്റ്റുമായുള്ള അഭിമുഖത്തില്‍ അവള് തുറന്ന് പറഞ്ഞു. എന്നാല്‍ ഈ ജീവിതത്തില്‍ തനിക്കൊരിക്കലും കുറ്റബോധം തോന്നിയിട്ടില്ല എന്നും യാസ്മിന പറയുന്നു.
നിങ്ങള്‍ ഒരു യാഥാസ്ഥിതിക രാജ്യത്ത് നിന്നുള്ളവരാണെങ്കില്‍, നിങ്ങളില്‍ നിന്ന് ആളുകള്‍ ചിലത് പ്രതീക്ഷിക്കുമെന്ന് അവള് പറയുന്നു. നിങ്ങള്‍ ഒരു പ്രത്യേക രീതിയില്‍ പെരുമാറുകയും ചില മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമെന്ന് ആളുകള്‍ കരുതുന്നു. അത് തെറ്റിച്ചാല്‍ അതിന്റെ ഫലം വിനാശകരമായിരിക്കുമെന്നും യാസ്മിന പറയുന്നു. 1993 -ല്‍ കാബൂളിലാണ് യാസ്മിന ജനിച്ചത്. അന്ന് രാജ്യം ഭരിച്ചിരുന്നത് താലിബാനായിരുന്നു.
താലിബാന്റെ ഭരണത്തിന് കീഴിലുള്ള ഒരു പെണ്‍കുട്ടിയായി അവള് വളര്‍ന്നു. അവളുടേത് ഒരു യാഥാസ്ഥിതിക കുടുംബമായിരുന്നു. കാബൂളിലെ തെരുവുകളില്‍ താലിബാനികള്‍ പരേഡ് നടത്തുന്നത് കാണുമ്ബോള്‍ അവള് ഭയന്നു വിറച്ചിരുന്നു. ഒരു ആണ്‍തുണ ഇല്ലാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സ്ത്രീകള്‍ക്ക് അന്ന് അവകാശമുണ്ടായിരുന്നില്ല.
സ്ത്രീകളെയും പുരുഷന്മാരെയും മര്‍ദിക്കുന്നത് സ്വന്തം കണ്ണുകൊണ്ട് അവള് കണ്ടിട്ടുണ്ട്. അടുത്തത് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് മനസിലാക്കാന്‍ പറ്റാത്ത അരക്ഷിതാവസ്ഥയിലായിരുന്നു ദിവസങ്ങള്‍. തനിക്ക് ചുറ്റുമുള്ള അക്രമം എന്ന് അവസാനിക്കുമെന്ന് ഓര്‍ത്ത് അവള് ആധിപിടിച്ചു.
എന്നാല്‍ ഒന്‍പതാം വയസ്സില്‍, യാസ്മിനയും കുടുംബവും യുകെയിലേയ്ക്ക് പലായനം ചെയ്തു. അതൊരു വലിയ മാറ്റമായിരുന്നു. അതുവരെ സ്കൂളിന്റെ പടി ചവിട്ടാത്തവള് ആദ്യമായി പഠിക്കാന്‍ ആരംഭിച്ചു. അതോടൊപ്പം തന്റെ ശരീരത്തെ കുറിച്ചും, സെക്സിനെ കുറിച്ചും ഒക്കെ അവള് മനസിലാക്കാന്‍ തുടങ്ങി. ഇംഗ്ലണ്ടില്‍ എത്തിയ യാസ്മിന വളരെ വേഗത്തില്‍ അവിടത്തെ ജീവിതശൈലിയുമായി ഇഴുകി ചേര്‍ന്നു.
അവിടെ തനിക്ക് സ്വാതന്ത്ര്യവും, ബഹുമാനവും ലഭിച്ചുവെന്ന് അവള് പറഞ്ഞു. “ഞാന്‍ ഹിജാബ് ധരിക്കാറുണ്ടായിരുന്നു. ആളുകള്‍ എന്നെ അത്ഭുതത്തോടെ നോക്കുമായിരുന്നു, പക്ഷേ ആരും എന്നെ ആക്രമിച്ചില്ല. ചിലര്‍ എന്നെ താലിബാന് എന്ന് വിളിച്ചു. സ്കൂളില്‍ തലയില്‍ സ്കാര്‍ഫ് ധരിച്ച ഒരേയൊരു പെണ്‍കുട്ടിയും ഞാനായിരുന്നു” അവള് പറഞ്ഞു.
എന്നാലും അവളുടെ ചിന്താഗതികളും, ജീവിതവീക്ഷണവും മാറിമറിഞ്ഞു. എന്നാല്‍, ഈ മാറ്റങ്ങള്‍ അവളുടെ കുടുംബത്തിന് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. താമസിയാതെ അവള്‍ക്കും കുടുംബത്തിനും ഇടയില്‍ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഒടുവില്‍ അവളുടെ 19 -ാമത്തെ വയസ്സില്‍ ഒരു അറേഞ്ച്ഡ് മാര്യേജിന് വീട്ടുകാര്‍ അവളെ നിര്‍ബന്ധിച്ചു. ഇതോടെ വീട് വിട്ടു പോകാന്‍ അവള് തീരുമാനിച്ചു. അവള് അവിടെ നിന്ന് ഓടിപ്പോയി. ഇസ്ലാം മതം ഉപേക്ഷിച്ച് നിരീശ്വരവാദിയായി. ഒരു ജൂത ഫോട്ടോഗ്രാഫറെ വിവാഹം കഴിച്ചു. ഒരു പോണ് സ്റ്റാറായി തന്റെ കരിയര്‍ ആരംഭിച്ചു. നീലച്ചിത്രങ്ങളില്‍ നായികയായി അവള് അഭിനയിക്കാന്‍ തുടങ്ങിയതോടെ വീട്ടുകാരുമായുള്ള എല്ലാ ബന്ധവും അവള്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു. അതിന് ശേഷം താന്‍ മാതാപിതാക്കളോട് ഇതുവരെ സംസാരിച്ചിട്ടില്ലെന്ന് അവള് പറഞ്ഞു.
അതേസമയം, ഒരു നിരീശ്വരവാദിയായതും, ഒരു ജൂതനെ വിവാഹം കഴിച്ചതും, ഒരു പോണ് സ്റ്റാര്‍ ആയതും ഒന്നും അവളുടെ വീട്ടുകാര്‍ക്ക് സഹിച്ചില്ല. പ്രത്യേകിച്ച് അവളുടെ പിതാവ് മുഹമ്മദ് പാറ്റ്മാനും ബന്ധുവായ ദരിയ ഖാന് സഫിയും ഇതെല്ലാം കണ്ട് രോഷാകുലരായി. അവളുടെ പ്രവൃത്തികള്‍ കുടുംബത്തിന്റെ മാനം കെടുത്തിയതായി അവര്‍ ആരോപിച്ചു. അന്തസ്സ് കാക്കാനായി, അവളെ കൊല്ലാന്‍ പോലും അവര്‍ തീര്‍ച്ചപ്പെടുത്തി. അങ്ങനെ മകളെ കൊല്ലാന്‍ 70,000 ഡോളര്‍ കൊടുത്ത് ഒരു വാടക കൊലയാളിയെ പിതാവ് ഏര്‍പ്പാടാക്കി. എന്നാല്‍, ഗൂഢാലോചന പൊളിയുകയും പിന്നീട് 2020 -ല്‍ ഇരുവരും അറസ്റ്റിലാവുകയും ചെയ്തു.
അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ പലവിധ നിയന്ത്രണങ്ങള്‍ക്കു കീഴിലാണ് ജീവിക്കുന്നത്. പ്രത്യേകിച്ച് താലിബാന് അധികാരത്തില്‍ വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കയാണ്. സ്ത്രീയ്ക്ക് തനിച്ച് യാത്ര ചെയ്യുന്നതിനോ, വിദ്യാഭ്യാസം നേടുന്നതിനോ, ജോലി ചെയ്യുന്നതിനോ ഒക്കെ പരിമിതികളുണ്ട് അവിടെ. എന്നാല്‍, അത്തരം ഒരു രാജ്യത്ത് നിന്ന് ഒരു സ്ത്രീ ഒരു പോണ് സ്റ്റാറായി മാറുക എന്നത് ചില്ലറ കാര്യമല്ല. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഏക പോണ് സ്റ്റാര്‍ താനാണെന്ന് 28 -കാരിയായ യാസ്മിന അലി അവകാശപ്പെടുന്നു.