പനാജി: മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂട്യൂബ് റാപ്പര്‍ എംസി കുര്‍ബാനെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പരിശോധനയില്‍ ഏഴ് ലക്ഷം രൂപയോളം വിലവരുന്ന എംഡിഎംഎ കുര്‍ബാന്റെ കയ്യില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുര്‍ബാനോടൊപ്പം ഒരു യുവതിയും ഉണ്ടായിരുന്നു.

25കാരനായ കുര്‍ബാന്‍ ഷെയ്ഖ് എന്ന എംസി കുര്‍ബാന്‍ മുംബൈ ബോറിവല്ലി സ്വദേശിയാണെന്ന് ഗോവ പൊലീസ് സൂപ്രണ്ട് ശോഭിത് സക്സേന പറഞ്ഞു.കുര്‍ബാന്‍ ഷെയ്ഖ് മുംബൈയിലും ഗോവയിലും സ്ഥിരമായി മയക്കുമരുന്ന് വില്‍ക്കുന്നുവെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.കുര്‍ബാനെ ഞങ്ങള്‍ പിന്തുടരുകയും ചെയ്തിരുന്നു. അതോടെയാണ് എംസി കുര്‍ബാനെന്ന യൂട്യൂബ് റാപ്പറാണ് കുര്‍ബാന്‍ ഷെയ്ഖെന്ന് മനസ്സിലായതെന്നും ശോഭിത് സക്സേന പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ച്ചയായി ഇവന്റുകളുടെ ഭാഗമാവാന്‍ കുര്‍ബാന്‍ ശ്രമം നടത്തിയിരുന്നു. മയക്കുമരുന്ന് കടത്താനായിരുന്നു ഇത്. ഈ പരീക്ഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ശോഭിത് സക്സേന പറഞ്ഞു.ഡല്‍ഹി സ്വദേശിനിയാണ് കുര്‍ബാനോടൊപ്പം അറസ്റ്റിലായ യുവതി. വടക്കന്‍ ഗോവയിലെ സിയോളിം പ്രദേശത്ത് താമസിച്ച്‌ ഇവരും മയക്കുമരുന്ന് കടത്തില്‍ ഭാഗമാവുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക