ഇഷ്ടം എന്ന സിനിമയിലൂടെ അരങ്ങേറി മലയാളികളുടെ സ്വന്തം ബാലാമണിയായി മാറിയ താരമാണ് നടി നവ്യ നായർ. നന്ദനത്തിലെ ശ്രീകൃഷ്ണ ഭക്തയായ ബാലാമണി എന്ന കഥാപാത്രം ഹൃദയങ്ങളിൽ ഇടം പിടിക്കാൻ കാരണം നവ്യാനായരുടെ പ്രകടനം കൊണ്ട് മാത്രമായിരുന്നു. ക്ലൈമാക്സ് സീനുകളും പാട്ട് സീനിലെ പ്രകടനവും ഇന്നും പ്രേക്ഷകർക്ക് മറക്കാൻ പറ്റുകയില്ല എന്നതാണ് സത്യം.

ബാലാമണിയിൽ നിന്ന് രാധാമണിയിലേക്കെ എത്തി നിൽക്കുകയാണ് നവ്യ ഇപ്പോൾ. 2012-ന് ശേഷം മലയാള സിനിമയിൽ നിന്ന് വിട്ടുനിന്ന നവ്യ നായർ ഈ വർഷം പുറത്തിറങ്ങിയ ഒരുത്തീ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചുവന്നു. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായിട്ടുണ്ട് നവ്യ. അതുപോലെ നന്ദനത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്കൂൾ കലോത്സവത്തിൽ കലാതിലകം ആകാൻ കഴിയാത്തതിൽ മാധ്യമങ്ങൾക്ക് നിന്ന് പൊട്ടിക്കരഞ്ഞ നവ്യ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട അഭിനയത്രിമാരിൽ ഒരാളാണ്. മഴത്തുള്ളികിലുക്കം, കല്യാണരാമൻ, കുഞ്ഞിക്കൂനൻ, വെള്ളിത്തിര, പട്ടണത്തിൽ സുന്ദരൻ, സേതുരാമ അയ്യർ സി.ബി.എ, ചതിക്കാത്ത ചന്തു, പാണ്ടിപ്പട, അലി ഭായ് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്.

തിരിച്ചുവരവിലും അതെ ലുക്കിൽ തന്നെ നവ്യയെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. അതിന് പ്രധാന കാരണങ്ങളിൽ ഒന്ന് താരം വർക്ക് ഔട്ട് ചെയ്യുന്നത് കൊണ്ടാണ്. വർക്ക് ഔട്ട് ചെയ്ത ശേഷം തളർന്ന് ക്ഷീണിതയായി ഇരിക്കുന്ന സെൽഫി ഫോട്ടോസ് നവ്യ ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. തളരരുത് രാമൻകുട്ടി എന്നാണ് ഒരു ആരാധകൻ ചിത്രത്തിന് നൽകിയ രസകരമായ മറുപടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക