സാള്‍ട്ട് ലേക്ക് സിറ്റി: കോളേജില്‍ വിദ്യാര്‍ത്ഥികളെ ഒരുമിച്ചിരുത്തി പോണ്‍ സിനിമകള്‍ കാണിക്കാന്‍ തീരുമാനിച്ചത്തിന്റെ ഭാഗമായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി ഒരു കോളേജ്. വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് പോണ്‍ സിനിമകള്‍ കാണിക്കുന്നതെന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സാള്‍ട്ട് ലേക്ക് സിറ്റിയിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോളേജാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇങ്ങനെ ഒരു ക്ലാസ് വാ​ഗ്ദാനം ചെയ്യുന്നത്.

‘ഹാര്‍ഡ്‌കോര്‍ പോണോഗ്രഫി’, ‘സണ്‍ഡേ നൈറ്റ് ഫുട്‌ബോളിനേക്കാള്‍’ കൂടുതല്‍ ജനപ്രിയമാണെന്നും ഇതൊരു ബില്ല്യണ്‍ ഡോളര്‍ വ്യവസായമാണെന്നും കോളേജ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. അതിനെ വിമര്‍ശനാത്മകമായി കൂടി സമീപിക്കുകയാണ് ‘ഫിലിം 300O പോണ്‍’ ക്ലാസിലൂടെ എന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അതിനെ ഒരു ആര്‍ട് ഫോം ആയാണ് ഇതിനെ കാണുന്നതെന്നും വര്‍ഗം, ക്ലാസ്, ലിംഗഭേദം എന്നിവയുടെ ലൈംഗികവല്‍ക്കരണത്തെ കുറിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ക്ലാസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും കൂടി കാണുന്നു എന്നും കോളേജ് അധികൃതര്‍ പറയുന്നു. അതേസമയം, ഇത്തരത്തില്‍ ഒരു ക്ലാസ് പ്രഖ്യാപിച്ചത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് കോളേജിന് ലഭിക്കുന്നത്. കോളേജിന്റെ പ്രവര്‍ത്തി സദാചാര വിരുദ്ധമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക