കൊച്ചി: തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി കൊല്ലം തുളസി. യൂറിന്‍ തെറാപ്പി ആണ് തന്റെ ഗ്ലാമറിന്റെ രഹസ്യമെന്നും യൂറിന്‍ നമ്മുടെ ശരീരത്തിലെ സകല രോഗങ്ങള്‍ക്കും പ്രതിവിധിയാണെന്നും അദ്ദേഹം പറയുന്നു. താന്‍ തന്റെ തന്നെ മൂത്രം കുടിക്കാറുണ്ടെന്നും, അതുപയോഗിച്ച്‌ മുഖം കഴുകാറുണ്ടെന്നും താരം വെളിപ്പെടുത്തുന്നു. ഗ്ലോബല്‍ ന്യൂസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ സുഹൃത്ത് വഴി വായിച്ച പുസ്തകത്തില്‍ നിന്നുമാണ് യൂറിന്‍ തെറാപ്പിയെ കുറിച്ച്‌ ആദ്യമായി അറിഞ്ഞതെന്ന് താരം പറയുന്നു. ആദ്യമാദ്യം തനിക്ക് മടിയുണ്ടായിരുന്നുവെന്നും, പിന്നീട് സ്വന്തം മൂത്രം കുടിക്കാന്‍ തുടങ്ങിയെന്നും കൊല്ലം തുളസി പറയുന്നു. ‘രാവിലെയും ഉച്ചക്കും മൂത്രം കുടിക്കുക. കണ്ണില്‍ എഴുതുക. ഗാര്‍ഗിളിങ് ചെയ്യുക. മുഖം കഴുകുക അങ്ങനെ ഒരുപാട് പ്രക്രിയകളാണ് അതുകൊണ്ട് ചെയ്യാനുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എനിക്ക് ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി. സകല രോഗങ്ങള്‍ക്കും പ്രതിവിധിയാണ് മൂത്രം. യൂറിന്‍ തെറാപ്പിയെ കുറിച്ച്‌ ബൈബിളിലും ഖുര്‍ആനിലും ഹിന്ദു പുരാണങ്ങളിലും പറയുന്നുണ്ട്’, കൊല്ലം തുളസി പറഞ്ഞു. അതേസമയം, വ്യക്തിപരമായ അഭിപ്രായം നടത്തിയപ്പോള്‍ മതത്തെ കൂട്ടുപിടിച്ച്‌ വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച്‌ നിരവധി പേരാണ് നടനെതിരെ രംഗത്ത് വന്നത്.

ഇതോടെ തന്റെ പ്രസ്താവനയില്‍ കൊല്ലം തുളസി മാപ്പ് പറഞ്ഞു. ഖുര്‍ആനില്‍ അങ്ങനെയൊരു പരാമര്‍ശം ഇല്ലെന്നും താന്‍ മറ്റൊന്നാണ് ഉദ്ദേശിച്ചതെന്നും തുളസി പറഞ്ഞു. ഒരുകാലത്ത് മലയാള സിനിമയിലെ സ്ഥിരം സാനിധ്യമായിരുന്ന, അഭിനേതാവാണ് കൊല്ലം തുളസി. വില്ലനായും ശക്തനായ രാഷ്ട്രീയനേതാവുമായൊക്കെ കൊല്ലം തുളസി എന്ന നടന്‍ അരങ്ങ് തകര്‍ത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക