മുംബൈ: വിടപറഞ്ഞ് പോയ തന്റെ സഹോദരിക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഹര്‍ഷല്‍ പട്ടേല്‍. രോഗബാധിതയായി ഏപ്രില്‍ 9നാണ് ഹര്‍ഷലിന്റെ സഹോദരി അര്‍ച്ചിത പട്ടേല്‍ മരണത്തിന് മുന്‍പില്‍ കീഴടങ്ങിയത്.

ചേച്ചി, ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സ്‌നേഹ സമ്ബന്നയും സന്തോഷവതിയുമായ വ്യക്തി നിങ്ങളായിരുന്നു. അവസാന ശ്വാസം വരേയും മുന്‍പിലെത്തിയ എല്ലാ പ്രതിസന്ധികളേയും ചിരിയോടെയാണ് നിങ്ങള്‍ നേരിട്ടത്. ഇന്ത്യയിലേക്ക് തിരികെ വരും മുന്‍പ്, ഞാന്‍ ചേച്ചിക്കൊപ്പമായിരിക്കുമ്ബോള്‍, കളിയില്‍ ശ്രദ്ധിക്കാനും നിങ്ങളെ കുറിച്ചോര്‍ത്ത് സങ്കടപ്പെടേണ്ട എന്നുമാണ് എന്നോട് പറഞ്ഞത്. കഴിഞ്ഞ രാത്രി ഞാന്‍ ഫീല്‍ഡിലേക്ക് ഇറങ്ങാനും കളിക്കാനുമുള്ള കാരണം ആ വാക്കുകള്‍ മാത്രമാണ്, ഹര്‍ഷല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിങ്ങളെ കുറിച്ച്‌ ഓര്‍ക്കാനും നിങ്ങളെ ആദരിക്കാനും എനിക്ക് ഇനി ചെയ്യാനാവുന്നത് അത് മാത്രമാണ്. എന്നെ കുറിച്ചോര്‍ത്ത് നിങ്ങള്‍ അഭിമാനിച്ചിരുന്ന കാര്യങ്ങള്‍ ഇനിയും ചെയ്യാന്‍ ഞാന്‍ ശ്രമിക്കും. എന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും നിങ്ങളെ ഞാന്‍ മിസ് ചെയ്യും. നിങ്ങളെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു, ചേച്ചിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച്‌ ഹര്‍ഷല്‍ കുറിച്ചു.

ചേച്ചിയുടെ മരണ വിവരം അറിഞ്ഞതിന് പിന്നാലെ ഹര്‍ഷല്‍ ബയോ ബബിള്‍ വിട്ടിരുന്നു. ഏതാനും ദിവസം കുടുംബത്തിനൊപ്പം ചെലവഴിച്ചതിന് ശേഷമാണ് ഹര്‍ഷല്‍ ടീമിലേക്ക് മടങ്ങി എത്തിയത്. ഏപ്രില്‍ 12ന് നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരായ കളി ഹര്‍ഷലിന് നഷ്ടമാവുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക