പാനിപ്പത്ത് : ദേശീയ തലത്തില്‍ മെഡലുകള്‍ നേടിയിട്ടുള്ള വനിത ഗുസ്‌തി താരം കനാലില്‍ മുങ്ങിമരിച്ചു. 12-ാം ക്ലാസ് വിദ്യാര്‍ഥിയായ തനിഷ്‌ക എന്ന തന്യയാണ് കുളിക്കുന്നതിനിടെ യമുന കനാലില്‍ മുങ്ങി മരിച്ചത്. ഞായറാഴ്‌ച സമല്‍ഖയിലെ ഹത്വാല ഗ്രാമത്തിലായിരുന്നു സംഭവം.

തനിഷ്‌ക ഗുസ്‌തിയില്‍ ദേശീയ തലത്തില്‍ മെഡലുകള്‍ നേടിയിട്ടുണ്ട്. ശ്രീലങ്കയില്‍ നടക്കുന്ന രാജ്യാന്തര തല മത്സരത്തില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലായിരുന്നുവെന്ന് സഹോദരനായ സുരേന്ദ്ര പറഞ്ഞു. ഞായറാഴ്‌ച തനിഷ്‌ക തന്‍റെ സഹതാരവും ജൂനിയറുമായ രണ്ട് സുഹൃത്തുക്കളോടൊപ്പം യമുന ഘട്ടില്‍ പരിശീലനം നടത്തുകയായിരുന്നു. ശേഷം മൂവരും കനാലില്‍ കുളിക്കാനിറങ്ങി. എന്നാല്‍ ഒഴുക്കില്‍പ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമീപവാസികള്‍ കണ്ടതിനെ തുടര്‍ന്ന് ഇവരെ രക്ഷിക്കാനുള്ള ശ്രമം നടത്തി. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെയും കൃത്യസമയത്ത് കരയ്‌ക്കെത്തിക്കാനായെങ്കിലും തനിഷ്‌കയെ രക്ഷിക്കാനായില്ല. മറ്റ് രണ്ട് പെണ്‍കുട്ടികളെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി.

സംഭവസ്ഥലത്ത് നിന്ന് കുറച്ചുമാറിയാണ് തനിഷ്‌കയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. പാനിപ്പത്ത് സിവില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ വിസമ്മതിച്ച ബന്ധുക്കള്‍ ഡോക്‌ടറുടെ അനുവാദത്തോടെ രേഖാമൂലം മൃതദേഹം ഏറ്റെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക