പത്തനംതിട്ട: പോലീസ് ജീപ്പില്‍ ഇടിച്ച കാറില്‍ നിന്നും കഞ്ചാവ് പിടികൂടി. ആറുകിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കാര്‍ യാത്രക്കാരായ പത്തനംതിട്ട വലഞ്ചൂഴി സ്വദേശികളായ ഹാഷിം, അഫ്സല് എന്നിവരെ പോലീസ് കസ്റ്റയിലെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ പത്തനംതിട്ട വെട്ടിപ്പുറത്തായിരുന്നു സംഭവം. കാറില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവരുടെ വാഹനത്തിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. ഇതോടെ പോലീസ് സംഘം ജീപ്പില്‍ കാറിനെ പിന്തുടര്ന്നു.
പത്തനംതിട്ട വെട്ടിപ്പുറത്ത് മറ്റൊരു റോഡിലേക്ക് തിരിയുന്നതിനിടെ പോലീസ് ജീപ്പ് കാറിനെ ഓവര്‍ടേക്ക് ചെയ്ത് മുന്നില്‍കയറി. ഇതോടെയാണ് കാര്‍ നിയന്ത്രണംവിട്ട് പോലീസ് ജീപ്പില്‍ ഇടിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പോലീസ് ജീപ്പിനും കാറിനും കേടുപാടുകള്‍ സംഭവിച്ചു.