പ​ത്ത​നം​തി​ട്ട: പോ​ലീ​സ് ജീ​പ്പി​ല്‍ ഇ​ടി​ച്ച കാ​റി​ല്‍ നി​ന്നും കഞ്ചാ​വ് പി​ടി​കൂ​ടി. ആ​റു​കി​ലോ ക​ഞ്ചാ​വാ​ണ് പോ​ലീ​സ് പിടി​ച്ചെ​ടു​ത്ത​ത്. സംഭവത്തില്‍ കാ​ര്‍ യാ​ത്ര​ക്കാ​രാ​യ പത്ത​നം​തി​ട്ട വ​ല​ഞ്ചൂ​ഴി സ്വ​ദേ​ശി​ക​ളാ​യ ഹാ​ഷിം, അ​ഫ്സ​ല്‍ എ​ന്നി​വ​രെ പോലീസ് ക​സ്റ്റ​യി​ലെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്പു​റ​ത്താ​യി​രു​ന്നു സം​ഭ​വം. കാ​റി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തു​ന്നു​ണ്ടെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ന് കൈ​കാ​ണി​ച്ചെ​ങ്കി​ലും നി​ര്‍​ത്താ​തെ പോ​യി. ഇ​തോ​ടെ പോ​ലീ​സ് സം​ഘം ജീ​പ്പി​ല്‍ കാ​റി​നെ പി​ന്തു​ട​ര്‍​ന്നു.

പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്പു​റ​ത്ത് മ​റ്റൊ​രു റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന​തി​നി​ടെ പോ​ലീ​സ് ജീ​പ്പ് കാ​റി​നെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്ത് മു​ന്നി​ല്‍​ക​യ​റി. ഇ​തോ​ടെ​യാ​ണ് കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് പോ​ലീ​സ് ജീ​പ്പി​ല്‍ ഇ​ടി​ച്ച​ത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാ​റി​ല്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ജീ​പ്പി​നും കാ​റി​നും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക