കൊച്ചി: ക്രിസ്ത്യന്‍ സമൂഹത്തിന് നടക്കുന്ന അനീതിയില്‍ പലപ്പോഴും പ്രതികരിച്ച്‌ ശ്രദ്ധേയമായ കാസ എന്ന ഫേസ്‌ബുക്കില്‍ നിന്ന് വീണ്ടും ഒരു ആഹ്വാനം. കോടഞ്ചേരിയിലെ ജോയ്‌സ്‌ന എന്ന പെണ്‍കുട്ടിയുടെ മിശ്രവിവാഹത്തെ കുറിച്ച്‌ രൂക്ഷ പ്രതികരണം നടത്തുകയും അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്ത കാസ ചാനല്‍ ചര്‍ച്ചകളിലും പങ്കെടുത്തിരുന്നു. ഇപ്പോള്‍, ഈസ്റ്ററിന് ക്രിസ്ത്യന്‍ സമൂഹം ഹലാല്‍ മാംസം ഉപയോഗിക്കരുതെന്നാണ് കാസ ആഹ്വാനം ചെയ്തിരിക്കുന്നത്.

കാസയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈസ്റ്ററില്‍ നിന്നും ഹലാലിനെ പൂര്‍ണ്ണമായി ഒഴിവാക്കുക !
വിശുദ്ധ ബൈബിള്‍ നമ്മെ ഇപ്രകാരം പഠിപ്പിക്കുന്നു
‘ അവിശ്വാസിയായ ഒരുവന്‍ നിന്നെ ഭക്ഷണത്തിനു ക്ഷണിക്കുകയും പോകാന്‍ നീ ആഗ്രഹിക്കുകയും ചെയ്താല്‍ വിളമ്ബിത്തരുന്നതെന്തും മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുക. എന്നാല്‍, ആരെങ്കിലും നിന്നോട് ഇതു ബലിയര്‍പ്പിച്ചവസ്തുവാണ് എന്നു പറയുന്നുവെങ്കില്‍, ഈ വിവരം അറിയിച്ച ആളെക്കരുതിയും മനസ്‌സാക്ഷിയെക്കരുതിയും നീ അതു ഭക്ഷിക്കരുത്.’ (1 കോറിന്തോസ് 10 : 27 – 28)
ഈസ്റ്റര്‍ നമുക്ക് നല്‍കുന്ന ഏറ്റവും ഏറ്റവും വലിയ സന്ദേശം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പുനരുദ്ധാനം തന്നെയാണ് …… നമ്മുടെ സത്യദൈവം ഇന്നും ജീവനോടെ ഇരിക്കുന്നു എന്നുള്ള സത്യമാണ് ഓരോ ഈസ്റ്റര്‍ നമ്മോട് പറയുന്നത് .

ഈസ്റ്റര്‍ ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച്‌ ഏറ്റവും പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. വിശുദ്ധവാരത്തിന്‍്റെ അവസാന നാളായ ഈസ്റ്റര്‍ ദിനം വിശുദ്ധമായാണ് നാം ആചരിക്കേണ്ടത്……. അതിന്‍റെ പവിത്രതയെ കളങ്കം വരുത്തുന്ന ഒന്നും നമ്മുടെ വീടുകളിലേക്കോ നമ്മുടെ ശരീരത്തിനുള്ളിലേക്കോ പ്രവേശിപ്പിക്കുവാന്‍ പാടില്ല.
ആയതുകൊണ്ട് തന്നെ ഒരു ഗോത്ര ദൈവത്തിന് അവരുടെ മന്ത്രങ്ങള്‍ ചൊല്ലി ബലി അര്‍പ്പിക്കപ്പെട്ട മൃഗത്തിന്‍്റെ ഹലാല്‍ മാംസം ഒരു കാരണവശാലും ഉയര്‍പ്പു നാളില്‍ കഴിക്കരുത് …….. ഗോത്ര ദൈവത്തിന് ബലി അര്‍പ്പിക്കപ്പെട്ട മൃഗത്തിന്‍്റെ മാംസം എന്നതിലുപരി ആ ബലിക്കായി മൃഗത്തെ കശാപ്പു ചെയ്യുന്ന ആളുടെ വിശ്വാസവും നാം നോക്കേണ്ടതുണ്ട് …… അവരുടെ വിശ്വാസപ്രകാരം കര്‍ത്താവായ യേശുക്രിസ്തു ദൈവമല്ല , വെറുമൊരു പ്രവാചകന്‍ മാത്രമാണ് , അതിനേക്കാളേറെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു ക്രൂശിതനായിട്ടില്ലായെന്നും അടക്കം ചെയ്തതിനുശേഷം ഉയര്‍ത്തെഴുന്നേറ്റിട്ടില്ലായെന്നുമാണ് മാംസവും മുറിക്കുന്ന ആളുകള്‍ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും .

അത്തരത്തില്‍ നമ്മുടെ വിശ്വാസങ്ങളെ പുച്ഛിക്കുകയും അവ തെറ്റാണെന്ന് പറയുകയും ഒപ്പം അവരുടെ ഗോത്ര ദൈവത്തിന് ബലിയര്‍പ്പിക്കുകയും ചെയ്ത മൃഗത്തിന്‍്റെ മാംസം നാമെന്തിന് വില കൊടുത്ത് വാങ്ങി ഈസ്റ്റര്‍ ദിനത്തില്‍ കഴിച്ചു അശുദ്ധമാകണം ??? ഹലാല്‍ ഉപേക്ഷിക്കുക .
കഴിഞ്ഞ ക്രിസ്മസില്‍ ധാരാളം ഹലാല്‍ രഹിത മാംസ വില്പനശാലകള്‍ കേരളത്തില്‍ ഉയര്‍ന്നുവെങ്കിലും അതിനെ അപേക്ഷിച്ച്‌ ഈ ഈസ്റ്ററിന് താല്‍ക്കാലികവും അല്ലാത്തതുമായ ഏകദേശം 1200 ഓളം ഹലാല്‍ രഹിത മാംസ വില്പനശാലകള്‍ കേരളത്തില്‍ വിവിധ ജില്ലകളിലായി പ്രവര്‍ത്തിക്കും
സ്വന്തമായി ഷെയറിട്ട് മൃഗങ്ങളെ മുറിക്കുന്ന സ്വകാര്യ കൂട്ടായ്മകള്‍ക്ക്പുറമെ , പള്ളികളോട് അനുബന്ധിച്ചുള്ള യുവജനസംഘടനാ സ്റ്റാളുകളും , കാസ പ്രവര്‍ത്തകരുടെ സ്റ്റാളുകളും ഇക്കൂറിയും ഉണ്ടാകും.

ഇത്തരത്തില്‍, ഹലാല്‍ രഹിത മാംസ വില്‍പ്പനശാലകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ക്രിസ്ത്യന്‍ കൂട്ടായ്മകളുടെയും വിവിധ കത്തോലിക്കാ സംഘടനകളുടെ നേതൃത്തത്തിലും ഹലാല്‍ രഹിത മാംസ , പച്ചക്കറി , ഫിഷ് സ്റ്റാളുകള്‍ തുടങ്ങണമെന്ന് . വിനീതമായി അഭ്യര്‍ത്ഥിക്കുന്നു .
50 ദിവസം നിങ്ങളെടുത്ത നോമ്ബു കളുടെ പുണ്യം അവസാന ദിവസമായഈസ്റ്റര്‍ ദിനത്തിലെ നിങ്ങളുടെ ഒരു തെറ്റായ പ്രവര്‍ത്തിലൂടെ നഷ്ടപ്പെടാതിരിക്കട്ടെ …… ഹലാല്‍ ഒഴിവാക്കുക .
കാരണം അവ ക്രിസ്ത്യാനികള്‍ക്ക് നിഷിദ്ധമാണ്.. ക്രിസ്തുവിനു എതിരാണ്. ഒന്നാം പ്രമാണത്തിന്റെ ലംഘനമാണ്.

അവരുടെ ദൈവം മാത്രമാണ് വലിയവനെന്നും അവരുടെ ദൈവം മാത്രമാണ് എകദൈവമെന്നും ഓതി കൊണ്ട് പ്രതികാത്മകമായി മക്കയിലെ കബയുടെ ദിശയില്‍ മൃഗത്തിന്റെ തല തിരിച്ചു വെച്ച്‌ പിടലിയറുത്ത് രക്തം വാര്‍ന്നു മരണപെടുന്നതു വരെ കിടത്തുന്നത് മൃഗബലി തന്നെയാണ് …….. ആ മൃഗം ജീവനുവേണ്ടി പിടയുന്ന ആ നിമിഷത്തിലും ആ മൃഗത്തിന്റെ തലച്ചോറിലേക്ക് എത്തുന്നത് ആ മന്ത്രമാണ് ……. ആ മന്ത്രം നിലനില്‍ക്കുന്ന മാംസമെന്തിന് നമ്മുടെ സത്യ ഏക ദൈവത്തിന്റെ പുനരുദ്ധാന ദിനത്തില്‍ നമ്മുടെ പണം കൊടുത്തു വാങ്ങി കഴിക്കണം ???
ഹലാല്‍ ഭക്ഷണവും മാംസവും ഇസ്ലാമിക സഹോദരങ്ങളുടെ ആചാരത്തിന്റെ ഭാഗമാണ് , അതിനെ എന്നെ ആരും എതിര്‍ക്കുന്നില്ല ……. അവര്‍ ഹലാല്‍ ഭക്ഷണം ഉണ്ടാക്കുകയോ കഴിക്കുകയോ ചെയ്തുകൊള്ളട്ടെ , അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്.

എന്നാല്‍, അതുപോലെതന്നെ ക്രിസ്ത്യാനികളുടെ മതവിശ്വാസം ഏറ്റുപറയാനും, പ്രചരിപ്പിക്കാനും, മതവിശ്വാസം പാലിക്കണമെന്ന് ആഹ്വാനം ചെയ്യുവാനും, ഇതര മതവിശ്വാസങ്ങളോട് സൗഹാര്‍ദ്ധപരമായി വിയോജിക്കുവാനും, ക്രിസ്തീയ മതവിശ്വാസം സംരക്ഷിച്ചുകൊണ്ട് ഉറച്ച നിലപാടെടുത്ത്‌ ജീവിക്കുന്നതിനും എല്ലാ മതവിഭാവക്കാര്‍ക്കും എന്നപോലെ ക്രിസ്ത്യാനിക്കും ഇന്ത്യന്‍ ഭരണഘടന സ്വാതന്ത്ര്യം തന്നിട്ടുണ്ട്.
അത് നാം ഉപയോഗിക്കുക .
അവരുടെ പ്രമാണങ്ങള്‍ അനുസരിച്ച്‌ അവര്‍ക്ക് ഹലാല്‍ ഭക്ഷണം മാത്രമേ കഴിക്കാന്‍ പാടുള്ളൂവെങ്കില്‍ നമ്മുടെ പ്രമാണങ്ങള്‍ അനുസരിച്ച്‌ നമുക്ക് അന്യദേവന്മാര്‍ക്ക് ബലിയര്‍പ്പിക്കപെട്ടത് കഴിക്കാന്‍ പാടില്ല അത്രയേ ഉള്ളൂ .
വിശുദ്ധമായിരിക്കണം ഈ വര്‍ഷത്തെ ഈസ്റ്റര്‍ .
Team CASA

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക