കാത്തു വാകുല രണ്ടു കാതലില്‍ നയന്‍താരയ്ക്ക് പുറമെ വിജയ് സേതുപതിയും സാമന്ത മുഖ്യവേഷത്തില്‍ എത്തുന്നു . വിഘ്‌നേഷ് ശിവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഖദീജ എന്ന പേരിലാണ് സാമന്ത എത്തുന്നത് . റാംബോ എന്നാണ് സേതുപതിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ഏപ്രില്‍ 28ന് പ്രദര്‍ശനത്തിന് എത്തും.

വിജയ് സേതുപതിക്കും നയന്‍താരയ്ക്കുമൊപ്പം ചേര്‍ന്നുള്ള വിഘ്‌നേഷ് ശിവന്റെ രണ്ടാമത്തെ ചിത്രമാണിത്. 2015ല്‍ ആദ്യത്തെ ചിത്രമായ നാനും റൗഡി ധാനില്‍ ഇവരുമായിരുന്നു മുഖ്യവേഷങ്ങളില്‍. ആ വര്‍ഷത്തെ ഏറ്റവും ഹിറ്റുകളിലൊന്നായിരുന്നു ചിത്രം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തെലുങ്ക് സൂപ്പര്‍ താരം നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് സാമന്ത സിനിമയില്‍ വീണ്ടും സജീവമാകുന്നത്. നാലു വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഈയിടെയാണ് ഇരുവരും തമ്മില്‍ വഴിപിരിഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക