കണ്ണൂര്‍: പ്രതിശ്രുത വധുവുമായി ലൈം​ഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹത്തില്‍ നിന്നും പിന്മാറിയ യുവാവിനെതിരെ കേസെടുത്തു. തളിപ്പറമ്ബ് ഏഴോം നരിക്കോട് സ്വദേശി പ്രബീനെതിരെ(29)യാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹം ഉറപ്പിച്ച ശേഷം യുവതിയെ പ്രലോഭിപ്പിച്ച്‌ വിവിധ ലോഡ്ജുകളില്‍ കൊണ്ടു പോയി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും പിന്നീട് വിവാഹത്തില്‍ നിന്നും പിന്മാറുകയുമായിരുന്നു. ഇതിന് പിന്നാലെ യുവതി പരാതി നല്‍കിയതോടെയാണ് കണ്ണൂര്‍ സിറ്റി പൊലിസ് ബലാത്സംഗ കുറ്റത്തിന് കേസെടുത്തത്.

സിറ്റി ആദികടലായി കുറുവ സ്വദേശിനിയാണ് പരാതിക്കാരി. ഒന്നര വര്‍ഷത്തിന് ശേഷം യുവതിയെ വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ ഇരുവരുടെയും കുടുംബക്കാര്‍ തമ്മില്‍ വിവാഹനിശ്ചയം നടത്തിയിരുന്നു. ഇതിനിടയില്‍ മൊബൈല്‍ ഫോണ്‍ സൗഹൃദമുണ്ടാക്കുകയും ഇരുവരും പരസ്പരം വിളിക്കുകയും ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദിവസങ്ങള്‍ക്ക് മുന്‍പ് യുവാവ് കണ്ണൂരിലെ സ്വകാര്യലോഡ്ജില്‍ മുറിയെടുത്ത് യുവതിയെ വിളിച്ചു വരുത്തി ലൈംഗികചൂഷണത്തിന് ഇരയാക്കുകയും പിന്നീട് നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്മാറുകയുമായിരുന്നു. വിവാഹത്തില്‍ നിന്ന് യുവാവ് പിന്മാറിയതോടെ വഞ്ചിക്കപ്പെട്ട യുവതി കണ്ണൂര്‍സിറ്റി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരുടെ മൊഴിയെടുത്തതിനു ശേഷമാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. സംഭവത്തിന് ശേഷം പ്രതിയായ പ്രബിന്‍ ഒളിവില്‍ പോയിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക