കോഴിക്കോട്: വ്യാപാര സ്ഥാപനത്തില്‍ കാട്ടുപന്നിയുടെ ആക്രമണം. കടയില്‍ സാധനം വാങ്ങാനെത്തിയ കോളേജ് അധ്യാപകന്‍ ഈങ്ങാപ്പുഴ പാലയ്ക്കാമറ്റത്തില്‍ ലിജോ ജോസഫിനെ (33) കുത്തി പരിക്കേല്‍പ്പിച്ചു.

താമരശ്ശേരി ചുങ്കത്ത് ഫോറസ്റ്റ് ഓഫീസിന് എതിര്‍വശത്തെ വ്യാപാരസ്ഥാപനത്തിലാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ടെക്നോ ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്‍്റെ ചില്ലുകള്‍ തകര്‍ത്ത് അകത്ത് കയറുകയായിരുന്നു. കാട്ടുപന്നിയുടെ ആക്രമണത്തില്‍ ലിജോയുടെ കാലിനും കൈക്കും പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയിലെ ഗ്ലാസ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പന്നി തകര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുറത്തിറങ്ങിയ പന്നി നിരവധി പേരെ കുത്തി പരിക്കേല്‍പ്പിച്ചു. കയ്യേലിക്കുന്ന് പള്ളിക്ക് പിന്നില്‍ താമസിക്കുന്ന ജുബൈരിയ, മകള്‍ ഫാത്തിമ നജ എന്നിവരെയും ആക്രമിച്ചു. വീടിന്‍്റെ മുറ്റത്ത് നിന്നാണ് കുത്തേറ്റത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക