തിരുവനന്തപുരം: വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കെതിരെ പരസ്യ വിമര്‍ശനവുമായി സിഐടിയു (CITU) രംഗത്ത്. മുന്നണി മര്യാദ ഓര്‍ത്തിട്ടാണ് കൂടുതല്‍ ഒന്നും പറയാത്തതെന്നും വകുപ്പിനെക്കുറിച്ച്‌ അറിയില്ലെങ്കില്‍ ഇട്ടിട്ടു പോകണമെന്നും വൈദ്യുതി ഭവനു മുന്നിലെ കെഎസ്‌ഇബി (KSEB) ഓഫീസേഴ്സ് അസോസിയേഷന്റെ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനില്‍കുമാര്‍ പറഞ്ഞു.

നിലവിലെ പ്രശ്നങ്ങള്‍ കെഎസ്‌ഇബി ബോര്‍ഡ് ചെയര്‍മാന്‍ ചര്‍ച്ച ചെയ്യുമെന്നും, മന്ത്രിതല ചര്‍ച്ചയില്ലെന്നുമുള്ള മന്ത്രിയുടെ നിലപാട് പരിഹാസ്യമാണ്. വകുപ്പിനെക്കുറിച്ച്‌ അറിയില്ലെങ്കില്‍ ഇട്ടിട്ടു പോകണം. ചെയര്‍മാനെതിരെ മന്ത്രി നടപടിയെടുക്കുന്നില്ല. അതുകൊണ്ട്, കൊതുമ്ബിനു മുകളിലാണ് പാലക്കാട് കൊച്ചങ്ങ വളരുന്നതെന്ന സംശയമുണ്ടെന്നും കെ.എസ്.സുനില്‍‌കുമാര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം ചര്‍ച്ചയായതിനെ തുടര്‍ന്ന് മന്ത്രിക്കെതിരായ പരാമര്‍ശം സിഐടിയു തിരുത്തി. ഇട്ടിട്ടുപോകണമെന്ന് പറഞ്ഞില്ലെന്നും വകുപ്പ് ഭരിക്കുന്നത് ചെയര്‍മാനാണോ മന്ത്രിയാണോ എന്ന് വ്യക്തമാക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും സുനില്‍കുമാര്‍ പറഞ്ഞു. മന്ത്രിക്ക് മുകളിലാണോ ചെയര്‍മാന്‍ എന്ന ആശങ്കയാണ് പങ്കുവച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കെഎസ്‌ഇബി ചെയര്‍മാന്‍ ഇതുവരെ തങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നും വിളിച്ചാല്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്നും ഓഫിസേഴ്സ് അസോസിയേഷന്‍ ജന. സെക്രട്ടറി ബി.ഹരികുമാര്‍ പറഞ്ഞു. നിബന്ധനകളൊന്നുമില്ലെന്നും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്നാണ് ആവശ്യമെന്നും ഹരികുമാര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക