തൃശ്ശൂര്‍: CITU വിട്ട് സ്വതന്ത്ര യൂണിയന്‍ രൂപീകരിച്ച ചുമട്ടുതൊഴിലാളി ആത്മഹത്യ (Suicide)ചെയ്തു. തൃശ്ശൂര്‍ പീച്ചി സ്വദേശി കെ.ജി സജി (49)ആണ് ആത്മഹത്യ ചെയ്തത്. സജിയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സിപിഎം ഭീഷണി ഉണ്ടായിരുന്നതായാണ് കുറിപ്പിലുള്ളത്.

സിപിഎം ബ്രാഞ്ച് സെക്രട്ടറി‌യും ലോക്കല്‍ സെക്രട്ടറിയുമാണ് മരണത്തിന് ഉത്തരവാദികള്‍ എന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. തനിക്ക് സിപിഐഎമ്മിന്റെ ഭീഷണിയുണ്ടായിരുന്നുവെന്നും കുറിപ്പില്‍ സജി പറയുന്നു. സംഭവത്തില്‍ പീച്ചി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെയാണ് പീച്ചി കോലഞ്ചേരി വീട്ടില്‍ സജിയെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരെ മൃതദേഹം കാണാനോ റീത്ത് വെയ്ക്കാനോ സജിയുടെ ബന്ധുക്കള്‍ അനുവദിച്ചിരുന്നില്ല. സിഐടിയുവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് സജി സ്വതന്ത്ര യൂണിയന്‍ രൂപീകരിച്ചത്. സജിയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യവുമായി ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക