കണ്ണൂര്‍: അര്‍ധരാത്രിയില്‍ കാമുകിയുടെ വീട്ടിലെത്തിയിരുന്ന യുവാവിന്റെ ബൈക്ക് അജ്ഞാതര്‍ കത്തിച്ചതായി പരാതി. ചെറുകുന്ന് സ്വദേശിനിയുടെ വീട്ടിലെത്തിയ കാസര്‍ഗോഡ് സ്വദേശിയായ യുവാവിന്റെ ബൈക്കാണ് കത്തിച്ചത്. യുവാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു സംഭവം. ചെറുകുന്ന് മണികണ്ഠന്‍ ടാക്കീസ് ചൈനാക്‌ളേ റോഡില്‍ വെച്ചാണ് ബൈക്ക് കത്തിച്ചത്. തൃക്കരിപൂര്‍ എളമ്ബച്ചി താലിച്ചാലം സ്വദേശിയായ 23 വയസുകാരനാണ് പരാതിക്കാരനായ യുവാവ്. ഇയാളുടെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള പള്‍സര്‍ ബൈക്കാണ് ഉപയോഗിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പല ദിവസങ്ങളിലായി ചെറുകുന്നിലെ വീട്ടില്‍ ഇയാള്‍ എത്താറുണ്ടായിരുന്നു. ഇതില്‍ വിരോധമുള്ളവരാണ് ബൈക്ക് കത്തിച്ചതെന്നാണ് കണ്ണപുരം പൊലീസിന്റെ പ്രാഥമിക നിഗമനം. യുവാവ് കണ്ണപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പുറം ലോകം വാര്‍ത്തയറിഞ്ഞത്.

യുവാവിന്റെ താലിച്ചാലത്തിനടുത്തെ വീടിനടുത്ത് യുവതിക്കും ബന്ധുവീടുണ്ട്. അവിടെ വന്നുള്ള പരിചയമാണ് പ്രണയത്തില്‍ കലാശിച്ചത്. ബൈക്ക് കത്തിച്ച സംഭവത്തില്‍ യുവാവിന്റെ പരാതിയില്‍ കണ്ണപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക