തൃശ്ശൂര്‍: വെള്ളികുളങ്ങര ഇഞ്ചക്കുണ്ടില്‍ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി ഒളിവില്‍ പോയ ഇഞ്ചക്കുണ്ട് സ്വദേശി അനീഷിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കെ.എല്‍.എട്ട് -പി- 0806 നമ്ബരിലുള്ള കറുപ്പ് നീല നിറങ്ങളിലുള്ള ഹീറോ ഹോണ്ട സ്പ്‌ളെന്റര്‍ ബൈക്കിലാണ് പ്രതി രക്ഷപ്പെട്ടത്. രക്ഷപ്പെടുമ്ബോള്‍ ഇളം പച്ച നിറത്തിലുള്ള ടീ ഷര്‍ട്ടും കരിനീല നിറത്തിലുള്ള പാന്റുമാണ് ധരിച്ചിരുന്നത്. പ്രതിയെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വെള്ളിക്കുളങ്ങര പോലീസിനെ അറിയിക്കണമെന്നാണ് ലുക്ക് ഔട്ട് നോട്ടീസില്‍ പറയുന്നത്.

ഞായറാഴ്ച രാവിലെയാണ് വീട്ടിനുപുറത്ത് വെച്ച്‌ അനീഷ് പിതാവ് കുട്ടനെയും മാതാവ് ചന്ദ്രികയെയും വെട്ടിക്കൊലപ്പെടുത്തിയത്. സംഭവം കണ്ട് ഓടിക്കൂടിയവരെ ഭീഷണിപ്പെടുത്തി പോലീസിനെയും വിവരമറിയിച്ചാണ് അനീഷ് ബൈക്കില്‍ രക്ഷപ്പെട്ടത്. വീടിന് മുന്‍പില്‍ മാവിന്‍ തൈ നടുന്നതിനെ ചൊല്ലി അമ്മ ചന്ദ്രികയുമായി അനീഷ് തര്‍ക്കത്തിലാവുകയും ചന്ദ്രികയുടെ പക്കലുണ്ടായിരുന്ന മണ്‍ വെട്ടി വാങ്ങി തലയ്ക്കടിക്കുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതുകണ്ട് തടയാന്‍ എത്തിയതാണ് അച്ഛന്‍. ഇതിനിടെ പ്രതി വീടിനകത്തു നിന്നും വെട്ടുകത്തിയെടുത്തുകൊണ്ട് വന്ന് അച്ഛനെ വെട്ടുകയായിരുന്നു. തുടര്‍ന്ന് അമ്മയേയും വെട്ടി. കഴുത്തിനു വെട്ടേറ്റ കുട്ടനും ചന്ദ്രികയും സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസ് എത്തും മുന്‍പെ അനീഷ് ബൈക്കില്‍ രക്ഷപ്പെട്ടു. അനീഷും മാതാപിതാക്കളും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു.ഇതാണ് കൊലാപാതകത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക