പുതിയതായി ആരംഭിച്ച വര്‍ക്കൗട്ടിന്റെയും ഡയറ്റിന്റെയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ച്‌ നടി നവ്യ നായര്‍. താന്‍ ചേര്‍ന്ന 60 ദിവസത്തെ ട്രാന്‍സ്ഫര്‍മേഷന്‍ പ്രോഗ്രാമിനെക്കുറിച്ച്‌ വിശദീകരിച്ചുള്ള വിഡിയോയിലാണ് നവ്യ കാര്യങ്ങളെല്ലാം വിവരിച്ചിരിക്കുന്നത്. 62-63 കിലോയില്‍ നിര്‍ത്തിയിരുന്ന ശരീരഭാരം 70 കിലോ പിന്നിട്ടെന്നും മൂന്നു മാസം കൊണ്ടുണ്ടായ മാറ്റത്തില്‍ നിന്ന് പഴയ രൂപത്തിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണെന്നും വിഡിയോ ആരംഭിച്ചപ്പോള്‍ തന്നെ നവ്യ പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലാണ് താരം പുതിയ ജീവിതക്രമം വിശദീകരിച്ചത്.

എറ്റിപിയുടെ ഡയറ്റ് പ്ലാനിലാണ് നവ്യ ചേര്‍ന്നിരിക്കുന്നത്. പതിവ് രീതികളില്‍ വലിയ മാറ്റം വരുത്താതെ ഇഷ്ടങ്ങള്‍ക്കെല്ലാം പ്രാധാന്യം നല്‍കികൊണ്ടാണ് ഡയറ്റ് ക്രമീകരിച്ചിരിക്കുന്നതെന്ന് താരം പറയുന്നു. രാവിലെ എഴുന്നേറ്റാല്‍ പാല്‍ കുടിക്കുന്നത് ചെറുപ്പം മുതലുള്ള ശീലമാണ്, അതുപോലെ മധുരം കഴിക്കണം അതുകൊണ്ട് ഈ രണ്ട് ഇഷ്ടങ്ങളും ചേര്‍ത്ത് ആദ്യം തന്നെ ഷെക്ക് കുടിച്ചാണ് തുടക്കം. ഒരു കപ്പ് പാലില്‍ ഒരു ഈന്തപ്പഴവും തലേദിവസം വെള്ളത്തിലിട്ടു വച്ച ബദാമും ഉണക്കമുന്തിരിയും കൂടി അടിച്ച ഷേക്കാണ് ഇത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാവിലെ 6.30 – 7ന് ഇടയിലാണ് വര്‍ക്കൗട്ടിന് സമയം കണ്ടെത്തിയിരിക്കുന്നത്. പൊതുവേ ഷൂട്ടിങ്ങുകള്‍ ഇല്ലാത്ത സമയം നോക്കിയാണ് രാവിലെയുള്ള വര്‍ക്കൗട്ട് തെരഞ്ഞെടുത്തതെന്ന് നവ്യ പറയുന്നു. ഓണ്‍ലൈന്‍ വര്‍ക്കൗട്ട് രീതിയാണ് താന്‍ തെരഞ്ഞെടുത്തതെന്നും ഇതല്ലാതെ ട്രെയിനറുടെ സഹായമില്ലാതെ റെക്കോര്‍ഡഡ് ക്ലാസുകള്‍ വേണ്ടവര്‍ക്ക് അതും ലഭിക്കുമെന്ന് താരം കൂട്ടിച്ചേര്‍ത്തു. ആദ്യം വാംഅപ് ആണ്. അതിനുശേഷം ട്രെയിനര്‍ പറയുന്നതനുസരിച്ച്‌ വര്‍ക്കൗട്ട് ചെയ്യും. 20 റെപ്പറ്റീഷന്‍സുള്ള ജംപിങ് ജാക്സും ഡംപല്‍സ് ഉപയോഗിച്ചുള്ള വര്‍ക്കൗട്ടുമാണ് വിഡിയോയില്‍ താരം ചെയ്തത്. ഒരു ദിവസം 7000 സ്റ്റെപ് നടക്കണം. ഇതും വര്‍ക്കൗട്ടിന്റെ ഭാ​ഗമാണ്.

8.30 ന് പ്രഭാതഭക്ഷണം. പാന്‍ കേക്ക് കഴിക്കാം, അതല്ലെങ്കില്‍ ദോശ ചപ്പാത്തി, അപ്പം എന്നിവ രണ്ടെണ്ണം കഴിക്കാം ഇഡ്ഡലിയാണെങ്കില്‍ മൂന്നെണ്ണം കഴിക്കാം. രണ്ടു സ്പൂണ്‍ ഓട്സ് എടുത്ത് വെള്ളത്തില്‍ വേവിച്ച്‌ അതില്‍ കുറച്ച്‌ സ്ലിംമില്‍ക്കും അല്പം ഉപ്പും ചേര്‍ക്കും. ഇത് തണുത്തു കഴിയുമ്ബോള്‍ ഫ്രിഡ്ജില്‍ വയ്ക്കും. നമ്മള്‍ കഴിക്കുന്നതിന് തൊട്ടു മുന്‍പ് വീട്ടിലുള്ള ഫ്രൂട്ട്സ് ചേര്‍ക്കും. ഇതില്‍ ആപ്പിള്‍, പപ്പായ, തണ്ണിമത്തന്‍, ഈന്തപ്പഴം, ബദാം ഫ്ലെയ്ക്സും ചേര്‍ത്തിട്ടുണ്ട്, തന്റെ പ്രാതലിനെക്കുറിച്ച്‌ നവ്യ വിവരിച്ചു. ഭക്ഷണം പൂര്‍ണ്ണമായി ഒഴിവാക്കാതെ കഴിക്കുന്ന അളവ് നിയന്ത്രിച്ചും തവണകള്‍ കൂട്ടിയുമാണ് ഡയറ്റ് ക്രമീകരിച്ചിരിക്കുന്നത്.

ഒരു ദിവസത്തെ മെനു ആറ് മീലുകള്‍ ആയിട്ടാണ് വേര്‍തിരിച്ചിരിക്കുന്നത്. ആദ്യം ഡ്രിങ്ക്, രണ്ട് ബ്രേക്ക്ഫാസ്റ്റ്, പതിനൊന്നു മണിക്ക് ബ്രഞ്ച്, 1-1.30ന് ലഞ്ച്, 4-4.30ന് ഒരു ചായ കൂടെ ഒരു ഫ്രൂട്ട് വേണമെങ്കില്‍ കഴിക്കാം. രാവിലെ ഓട്സിന്റെ കൂടെ ഫ്രൂട്ട്സ് കഴിക്കുന്നതു കൊണ്ട് ചായയുടെ കൂടെ ഞാന്‍ കടല ആയിരിക്കും കഴിക്കുന്നത്. വൈകിട്ട് 7.30നു മുന്‍പായി ഡിന്നര്‍. കിടക്കുന്നതിനു മുന്‍പ് ഒരു ഹല്‍ദി മില്‍ക്കും കൂടി കുടിക്കും, നവ്യ പറഞ്ഞു. ഏഴു മണിക്കൂറെങ്കിലും ഉറക്കം കിട്ടണം. അതുകൊണ്ട് പത്തു മണി ആകുമ്ബോഴേക്കും ഉറങ്ങാന്‍ കിടക്കും. രാവിലെ 5.30 ന് എഴുന്നേല്‍ക്കും, താരം കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക