കണ്ണൂര്‍: ആരോഗ്യവകുപ്പിനെതിരെ ഇപ്പോള്‍ നടക്കുന്നത് തെറ്റായ പ്രചാരണങ്ങളാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ആരോഗ്യ വകുപ്പിലെ ഒരു വിഭാഗം തന്നെയാണ് പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന ആരോപണവും മന്ത്രി ഉന്നയിച്ചു. ആരോഗ്യവകുപ്പില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ തടയാനാണ് പ്രചാരണം. ഏത് തരത്തിലുള്ള പ്രചാരണം നടത്തിയാലും പരിഷ്കാരങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ഭരണപരമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. പതിറ്റാണ്ടുകളായി കെട്ടികിടക്കുന്ന ആരോഗ്യവകുപ്പിന്റെ പേരിലുള്ള കേസുകളിലെ തുടര്‍ നടപടി ഉള്‍പ്പടെ യോഗത്തില്‍ ചര്‍ച്ചയായി. കേസുകളില്‍ തുടര്‍ നടപടി ഉണ്ടാക്കാത്തത് മൂലം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി വരുന്ന സാഹചര്യമാണുള്ളത്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും വീണ ജോര്‍ജ്ജ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം നടന്ന അവലോകനയോഗത്തില്‍ സംസ്ഥാനത്ത് ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്ന വകുപ്പ് ആരോഗ്യ വകുപ്പാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞതായുള്ള ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയുടെ കത്ത് പുറത്തായിരുന്നു. പോരായ്മകള്‍ എണ്ണിപ്പറഞ്ഞും അവ അടിന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും ഡി.എം.ഒമാര്‍ക്കും സ്ഥാപന മേധാവികള്‍ക്കും അയച്ച കത്തിലാണ് ചീഫ് സെക്രട്ടറിയുടെ പരാമര്‍ശം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക