തൊടുപുഴ: പെട്രോള്‍ പമ്ബിലെ എയര്‍പൈപ്പിലും സമീപത്തെ പറമ്ബില്‍ നിന്ന തെങ്ങിനും ഇടിമിന്നലേറ്റത് ആശങ്കയ്ക്കിടയാക്കി. ഇന്നലെ വൈകിട്ട് 4 മണിയോടെ തൊടുപുഴ കോലാനി ബൈപ്പാസിലെ പെട്രോള്‍ പമ്ബിലായിരുന്നു സംഭവം. പമ്ബിലെ ഡീസല്‍ ടാങ്കിന്റെ എയര്‍പമ്ബിനാണ് ഇടിമിന്നലേറ്റത്.

ഇതോടൊപ്പം സമീപത്തെ കുഞ്ചറക്കാട്ട് ആന്റണി ജോസഫിന്റെ പറമ്ബില്‍ നിന്ന തെങ്ങിനും മിന്നലില്‍ തീപിടിച്ചു. പെട്രോള്‍ പമ്ബിലെ ജീവനക്കാരാണ് ഡീസല്‍ ടാങ്കില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. തുടര്‍ന്ന് തൊടുപുഴ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ തൊടുപുഴയിലുള്ള ഫയര്‍ഫോഴ്സ് മേത്തോട്ടിയില്‍ നാശനഷ്ടമുണ്ടായ മേഖലയിലായതിനാല്‍ കല്ലൂര്‍ക്കാട് സ്റ്റേഷനില്‍ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളാണ് സ്ഥലത്തെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഘം ഫോംടിന്‍ ടാങ്കിലേക്കടിച്ച്‌ പുകയും തീപിടിക്കാനുള്ള സാദ്ധ്യതയും ഇല്ലാതാക്കി. 1500 ലിറ്റര്‍ ഡീസല്‍ ടാങ്കിനുള്ളിലുണ്ടായിരുന്നു. ഇതിനിടെ മഴ നനഞ്ഞ് തെങ്ങിലെ തീ അണഞ്ഞു. കല്ലൂര്‍ക്കാട് ഫയര്‍സ്റ്റേഷനില്‍ നിന്ന് ബെല്‍ജി വര്‍ഗീസിന്റെയും തൊടുപുഴയില്‍ നിന്ന് പി.വി. രാജന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക