കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സൂഫിയാന്‍ കീഴടങ്ങി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലാണ് സൂഫിയാന്‍ കീഴടങ്ങിയത്. കൊടുവളളി വാവാട് സ്വദേശിയാണ് ഇയാള്‍.

സൂഫിയാന്‍റെ കാറ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കരിപ്പൂര്‍ വഴി കടത്താന്‍ ലക്ഷ്യമിട്ട സ്വര്‍ണത്തിന് സംരക്ഷണം നല്‍കിയത് സൂഫിയാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് എന്നായിരുന്നു അറസ്റ്റിലായവരുടെ മൊഴി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാമനാട്ടുകരയില്‍ അപകടം നടന്ന സ്ഥലത്തും സൂഫിയാന്‍ എത്തിയിരുന്നു. മുമ്ബ് രണ്ടുതവണ സൂഫിയാനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. സൂഫിയാന്‍റെ സഹോദരന്‍ ഫിജാസ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക