ഒരുപിടി ജനപ്രിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മാളവിക മേനോൻ. പതിനൊന്നു വർഷം മുൻപ് എന്റെ കണ്ണൻ എന്ന ആൽബത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ നടിയുടെ ആദ്യ ചിത്രം സിദ്ധാർഥ് ഭരതൻ ഒരുക്കിയ നിദ്ര ആണ്. പിന്നീട് മലയാളം, തമിഴ്, തെലുങ്കു ഭാഷകളിൽ ആയി പതിനൊന്നു വർഷം കൊണ്ട് ഏതാണ്ട് മുപ്പതോളം ചിത്രങ്ങളിൽ ഈ നടി അഭിനയിച്ചു. നവ്യ നായർ നായികാ വേഷം ചെയ്ത വി കെ പ്രകാശ് ചിത്രമായ ഒരുത്തീ ആണ് മാളവിക അഭിനയിച്ചു റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം എന്നിവർക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള മാളവിക സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആയി മാറുന്നത് മാളവികയുടെ ഒരു ഫോട്ടോഷൂട്ട് വീഡിയോ ആണ്. അതീവ ഗ്ലാമറസ് ആയാണ് മാളവിക മേനോൻ ഈ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞു പ്രത്യക്ഷപ്പെട്ടിരിക്കുന്ന മാളവിക അതീവ സുന്ദരിയായാണ് ഈ ഫോട്ടോഷൂട്ടിൽ കാണുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ഈ നടി മലയാളത്തിൽ ഇപ്പോഴും ഏറെ സജീവമായി നിൽക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ്. കൂടുതലും സഹനടി ആയാണ് അഭിനയിച്ചിരിക്കുന്നത് എങ്കിലും, തന്റെ പ്രകടനം കൊണ്ട് ശ്രദ്ധ നേടാൻ ഈ നടിക്ക് സാധിച്ചിട്ടുണ്ട്. ഒരുത്തീ എന്ന ചിത്രം കൂടാതെ, മോഹൻലാൽ നായകനായ ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ട്, രണ്ടു തെലുങ്കു ചിത്രം, ഒരു തമിഴ് ചിത്രം എന്നിവയിലാണ് മാളവിക മേനോൻ ഈ അടുത്തിടെ പ്രത്യക്ഷപ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക