// keralaspeaks.news_GGINT //

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഒരു മാസത്തിനിടെ നാഗ്പൂ‍ര്‍ കോര്‍പ്പറേഷന്‍റെ രണ്ടാമത്തെ ബസിനാണ് തീപിടിക്കുന്നത്. തിത്തൂരില്‍ നിന്ന് സീതാബുല്‍ദിയിലേക്ക് പോവുകയായിരുന്ന ബസാണ് നിന്ന് കത്തിയത്.

രാവിലെ ഒമ്ബതരയോടെ നാഗ്പൂര്‍ മെഡിക്കല്‍ കോളേജ് സ്ക്വയറിന് സമീപത്തെത്തിയതോടെയാണ് തീപിടിച്ചത്. എ‍ഞ്ചിനില്‍ നിന്ന് തീ പടര്‍ന്നെന്നാണ് ഡ്രൈവര്‍ പറയുന്നത്.
തീയണയ്ക്കാനുള്ള സംവിധാനം ബസിലുണ്ടായിരുന്നെങ്കിലും പരിഭ്രാന്തിയില്‍ അദ്ദേഹത്തിന് അത് ഉപയോഗിക്കാനായില്ല. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. തീ മുഴുവനായി വിഴുങ്ങും മുന്‍പ് യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ ആളപായമുണ്ടായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫയറെഞ്ചിനുകള്‍ എത്തി തീയണച്ചു. ബസുകള്‍ പരിപാലിക്കുന്നതിലെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഈ മാസം ഇത് രണ്ടാം തവണയാണ് നാഗ്പൂര്‍ കോര്‍പ്പറേഷന് കീഴിലുള്ള ബസ് കത്തിപ്പോവുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക