ചങ്ങരംകുളം: കോളേജുകളില്‍ സാധാരണ രീതിയില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളും മലയാളികള്‍ ഒരുപാടി കണ്ടിട്ടുണ്ട്. എന്നാല്‍ അത്തരം രീതികളില്‍ നിന്നും വ്യത്യസ്തമായൊരു പ്രതിഷേധമാണ് മലപ്പുറത്തെ വളയംകുളം അസ്സബാഹ് കോളേജില്‍ നടന്നിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്ന് 600 രൂപയോളം ഈടാക്കിയതിനു ശേഷം ആര്‍ട്സ് ഡേ നടത്താത്തിനാല്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും കോളേജിനകത്ത് പൂട്ടിയിട്ടായിരുന്നു പ്രതിഷേധിച്ചത്. കോളേജ് അടക്കുന്ന അവസാന ദിവസമായിട്ടും ആര്‍ട്സ് ഡേ നടത്താത്തില്‍ ആയിരുന്നു അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ആര്‍ട്‌സ് ഡേ നടത്തുന്നതിന് ഓരോ സെമ്മിനും 300 രൂപ വച്ച് രണ്ട് സെമ്മിന് 600 രൂപ ഈടാക്കിയെന്നും ആര്‍ട്‌സ് ഡേ നടത്താന്‍ അനുവദിക്കുന്നില്ലെങ്കില്‍ പണം തിരിച്ച് തരാനുള്ള മര്യാദയെങ്കിലും മാനേജ്‌മെന്റ് കാണിക്കണമെന്നുമായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. പൊലീസ് എത്തിയെങ്കിലും തടിച്ച് കൂടിയ 500 ഓളം വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞ് പോവാതിരുന്നതോടെ ഏറെ നേരം കോളേജില്‍ സംഘര്‍ഷാവസ്ഥ തുടര്‍ന്നു. ഒടുവില്‍ പൊലീസിന്‍റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയി അനുകൂല തീരുമാനം നേടിയെടുത്ത ശേഷമാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം അവസാനിച്ചതും പ്രിന്‍സിപ്പളും അധ്യാപകരും കോളേജിന് പുറത്തെത്തിയതും.
സംഭവം ഇങ്ങനെ:
വളയംകുളം അസ്സബാഹ് കോളേജിലാണ് വിദ്യാര്‍ത്ഥികളാണ് പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും കോളേജിനകത്ത് പൂട്ടിയിട്ടത്. കോളജില്‍ ആര്‍ട്‌സ് ഡേ നടത്താന്‍ അനുവദിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും കോളേജിനകത്ത് വിദ്യാര്‍ഥികള്‍ പൂട്ടിയിട്ടത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
മാര്‍ച്ച് 31 കോളേജ് അടക്കുന്ന ദിവസമായതിനാല്‍ മിക്ക കോളേജിലും കോളേജ് ഡേ നടക്കുന്നുണ്ട്. തങ്ങള്‍ക്ക് കോളേജ് അധികൃതര്‍ ആര്‍ട്‌സ്‌ഡേ നടത്താന്‍ അനുമതി നല്‍കിയതാണെന്നും അവസാന ദിനത്തില്‍ അനുമതി നിഷേധിച്ച് തങ്ങളെ വഞ്ചിക്കുകയാണ് മാനേജ്‌മെന്റെ ചെയ്തതെന്നും ആരോപിച്ചാണ് 500 ഓളം വരുന്ന അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ ക്യാമ്ബസിന്റെ ഗൈറ്റ് അകത്ത് നിന്ന് പൂട്ടി പ്രതിഷേധം തുടങ്ങിയത്.
രണ്ട് ഗെയ്റ്റുകളും താഴിട്ട് പൂട്ടി വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും തടഞ്ഞ് വെക്കുകയായിരുന്നു. ആര്‍ട്‌സ് ഡേ നടത്തുന്നതിന് ഓരോ സെമ്മിനും 300 രൂപ വച്ച് രണ്ട് സെമ്മിന് 600 രൂപ ഈടാക്കിയെന്നും ആര്‍ട്‌സ് ഡേ നടത്താന്‍ അനുവദിക്കുന്നില്ലെങ്കില്‍ പണം തിരിച്ച് തരാനുള്ള മര്യാദയെങ്കിലും മാനേജ്‌മെന്റ് കാണിക്കണമെന്നുമായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം.
ചങ്ങരംകുളം സ്റ്റേഷനിലെ എസ്‌ഐമാരായ രാജേന്ദ്രന്‍, വിജയകുമാര്‍, ഖാലിദ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി വിദ്യാര്‍ത്ഥികളോട് ഗെയ്റ്റ് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ ഗൈറ്റ് തുറക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ആയിരുന്നു വിദ്യാര്‍ത്ഥികള്‍. തുടര്‍ന്ന് ചങ്ങരംകുളം സി ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസെത്തി ഗെയ്റ്റ് ചാടിക്കടന്ന് പൂട്ട് തല്ലിപ്പൊളിക്കുകയായിരുന്നു.
തടിച്ച് കൂടിയ 500 ഓളം വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞ് പോവാതിരുന്നതോടെ ഏറെ നേരം കോളേജില്‍ സംഘര്‍ഷാവസ്ഥയിലായി. ഏറെ നേരം കഴിഞ്ഞും വിദ്യാര്‍ത്ഥികള്‍ കോളേജില്‍ തന്നെ സമരവുമായി തുടരുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയില്‍ ശനിയാഴ്ച കോളേജ് ഡെ നടത്താനുള്ള അനുമതി വാങ്ങിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്.