കോണ്‍ഗ്രസ് മെമ്ബര്‍ഷിപ്പ് വിതരണം 15 ദിവസത്തേക്ക് കൂടി നീട്ടിയതായി എഐസിസി. സംസ്ഥാന ഘടകങ്ങളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. അംഗത്വ വിതരണം നീട്ടിയ നടപടി സംഘടന തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എഐസിസി അറിയിച്ചു.

കേന്ദ്ര ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും ഇക്കാര്യം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയെ അറിയിച്ചു. നേരത്തെ മെമ്ബര്‍ഷിപ്പ് വിതരണം മാര്‍ച്ച്‌ 31ന് തീര്‍ക്കണമെന്നായിരുന്നു നിര്‍ദ്ദേശം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക