കൊല്ലം: ഓണ്‍ലൈനി​ല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകി​യെന്ന പേരി​ല്‍ ഡെലിവറി ജീവനക്കാരനുനേരെ ജില്ലാ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയിലെ കരാര്‍ ജീവനക്കാരി​യുടെ അതി​ക്രമം. ഓര്‍ഡര്‍ ചെയ്ത ചൂടുള്ള ഭക്ഷണം ആളുകള്‍ നോക്കിനില്‍ക്കെ യുവാവി​ന്റെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു. സംഭവത്തില്‍ സ്വിഗ്ഗ്വി​യിലെ ഡെലിവറി ജീവനക്കാരനായ കിഴക്കേ കല്ലട തെക്കേമുറി കല്‍പ്പകവാടി സ്വദേശി സുമോദ് എസ്.ആനന്ദ് (40) കൊല്ലം ഈസ്​റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജില്ലാ ആശുപത്രി​ക്ക് സമീപത്തെ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്​റ്റേ​റ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈ​റ്റിയിലെ ലാബ് ടെക്‌നീഷ്യനാണ് അതിക്രമം കാട്ടിയതെന്ന് സുമോദ് പറഞ്ഞു. രാവിലെ 10.30​ ഓടെയാണ് സംഭവം.

പ്രമോദ് പറയുന്നത്: ചില്ലി ചിക്കനും പോറോട്ടയുമാണ് മുന്‍കൂര്‍ പണമടച്ച്‌ ഓര്‍ഡര്‍ ചെയ്തത്. ലഭിച്ച ലോക്കേഷന്‍ പ്രകാരം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിക്ക് സമീപമുള്ള ബ്ലഡ് ബാങ്കിനടുത്താണ് ഭക്ഷണവുമായി എത്തിയത്. ​ഇക്കാര്യം പറഞ്ഞ് വിളിച്ചപ്പോള്‍ ഭക്ഷണം കൊണ്ടുപോയി കാട്ടില്‍ കളയാന്‍ പറഞ്ഞ് ദേഷ്യപ്പെട്ടു. അ​റ്റന്‍ഡറോട് ഓഫീസ് ചോദിച്ച്‌ മനസിലാക്കി അവിടെ ഭക്ഷണവുമായി ചെന്നെങ്കിലും വാങ്ങാന്‍ തയ്യാറായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പണമടച്ചതിനാല്‍ ഭക്ഷണം സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഭക്ഷണം അവിടെ വച്ച്‌ പുറത്തേക്ക് ഇറങ്ങുമ്ബോള്‍
ദേഹത്തേക്ക് എറിയുകയായിരുന്നു. രോ​ഗികളും മ​റ്റും നോക്കിനില്‍ക്കെയായിരുന്നു ഇത്. നിലത്ത് വീണ് പാക്ക​റ്റ് പൊട്ടി ഭക്ഷണം പുറത്തായി.

നല്ല ചൂടുള്ള ഭക്ഷണമായിരുന്നെന്നും ദേഹത്ത് കൊണ്ട് സമയത്താണ് പാക്ക​റ്റ് പൊട്ടിയതെങ്കില്‍ പൊള്ളി​യി​രുന്നേനെയെന്നും സുമോദ് പറഞ്ഞു. പബ്ലിക് ലബോറട്ടറി മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കരാര്‍ ജീവനക്കാരിയായ ഇവര്‍ ജോലി സംബന്ധമായ പരാതിയില്‍ അന്വേഷണം നേരിടുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക