ആലപ്പുഴ: മന്ത്രി സജി ചെറിയാനും സിപിഎം നേതാക്കളും വീടുകളില്‍ കയറി ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി സില്‍വര്‍ ലൈന്‍ സമരസമിതി നേതാവ് സിന്ധു ജെയിംസ് രംഗത്ത്. ഒരാളെ പോലും സമരത്തില്‍ നിന്ന് മാറ്റാന്‍ സജി ചെറിയാന് കഴിഞ്ഞിട്ടില്ലെന്നും പകരം വീട് ഉറപ്പാക്കിയാല്‍ മാത്രമെ തങ്ങള്‍ സമരത്തില്‍ നിന്ന് പിന്മാറുവെന്നും സിന്ധു ജെയിംസ് പറഞ്ഞു.

‘രാവിലെ ചെങ്ങന്നൂരിലെത്തിയ മന്ത്രിയും സ്ഥലത്തെ സിപിഎം നേതാക്കളും വീടുകളിലെത്തിയാണ് ഭീഷണിയുടെ സ്വരത്തില്‍ സമരത്തില്‍ നിന്നും പിന്മാറാന്‍ പറഞ്ഞത്. നിങ്ങള്‍ക്കൊക്കെ എന്തിന്റെ പ്രശ്നമാണ്, എന്ത് കാര്യത്തിനാണ് ഇതിന് ഇറങ്ങിപ്പോകുന്നത്. ഇതൊക്കെ വലിയ ഓഫറും പാക്കേജും കിട്ടുന്ന പദ്ധതിയാണ്. നിങ്ങള്‍ക്ക് കോടികള്‍ കിട്ടും. വേറെ എവിടെയെങ്കിലും സ്വസ്ഥമായി ജീവിച്ചുകൂടെ. നാട് മുഴുവന്‍ ഇളക്കി എന്തിനാണ് സമരം ചെയ്യുന്നത്. കെ റെയില്‍ ഒരു വികസനമല്ലേ? ഇങ്ങനെയുള്ള ഭീഷണിയാണ് മന്ത്രിയുടെയും മറ്റ് നേതാക്കന്മാരുടേയും ഭാ​ഗത്ത് നിന്നുണ്ടായത്,’ സിന്ധു ജെയിംസ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ റെയില്‍ പദ്ധതിയില്‍പ്പെട്ട് ഭൂമി നഷ്ടപ്പെടുന്ന ചെങ്ങന്നൂരിലെ വീടുകളില്‍ കയറി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, പിഴുത് മാറ്റിയ കെ റെിയില്‍ കല്ലുകള്‍ നാട്ടുകാര്‍ പുനഃസ്ഥാപിക്കുമെന്ന തരത്തില്‍ വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ്, സമരസമിതിയുടെ ഭാഗത്തു നിന്നും മന്ത്രിക്കെതിരെ ആരോപണം ഉണ്ടായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക