ജയ്പൂര്‍: രാജസ്ഥാനിലെ സരിസ്ക കടുവ സങ്കേതത്തില്‍ വന്‍ തീപിടുത്തം. ഏതാണ്ട് 1800 ഫുട്ബാള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള 10 ചതു.കിലോമീറ്റര്‍ ചുറ്റളവിലേക്ക് തീ വ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ അഗ്നിശമന സേനാംഗങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞില്ല. അഗ്നി ബാധിത പ്രദേശത്തെ തീ ചെറുക്കാന്‍ രണ്ട് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്‍റെ ഹെലികോപ്റ്ററുകളിലാണ് വെള്ളം നിറച്ചൊഴിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. സരിസ്കയില്‍ നിന്ന് 43 കിലോമീറ്റര്‍ അകലെയുള്ള സിലിസെര്‍ തടാകത്തില്‍ നിന്ന് വെള്ളം ശേഖരിച്ചാണ് ഐ.എ.എഫ് ഹെലികോപ്റ്ററുകള്‍ കാട്ടുതീ അണക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സരിസ്കയില്‍ പടര്‍ന്ന തീ നിയന്ത്രണ വിധേയമാക്കാന്‍ അല്‍വാര്‍ ജില്ലാ ഭരണകൂടം ഒരു എസ്.ഒ.എസ് അയച്ചതിന് പിന്നാലെ തങ്ങള്‍ രണ്ട് എം.ഐ-17, വി5 ഹെലികോപ്റ്ററുകള്‍ അയച്ചിട്ടുണ്ടെന്ന് ഐ.എ എഫ് പ്രസ്താവനയില്‍ പറഞ്ഞു. ഇരുപതിലധികം കടുവകളാണ് സരിസ്ക സങ്കേതത്തിലുള്ളത്. തീ പടര്‍ന്ന പ്രദേശത്ത് ഒരു പെണ്‍ കടുവയും രണ്ടു കുഞ്ഞുങ്ങളുമുണ്ടെന്നും കാട്ടു തീ പടരുമ്ബോള്‍ അവര്‍ ശ്വാസം മുട്ടനുഭവപ്പെടാനിടയുണ്ടെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരവല്ലി പര്‍വതനിരകളിലെ കുന്നുകളും ഇടുങ്ങിയ താഴ്‌വരകളുമടങ്ങിയതാണ് സരിസ്കയുടെ ഭൂപ്രകൃതി. അവിടുത്തെ വനങ്ങള്‍ വരണ്ടതും ഇലപൊഴിയുന്നതുമാണ്. പുള്ളിപ്പുലി, കാട്ടുനായ്ക്കള്‍, കാട്ടുപൂച്ചകള്‍, ഹൈനകള്‍, കുറുനരികള്‍ എന്നിവയുള്‍പ്പെടെ നിരവധി മാംസഭുക്കുകളുടെ ആവാസകേന്ദ്രം കൂടിയാണ് സരിസ്കയുടേത്. നാല് വര്‍ഷം കൂടുമ്ബോള്‍ ഇന്ത്യ അവിടുത്തെ കടുവകളുടെ കണക്കെടുക്കാറുണ്ട്.

വംശനാശഭീഷണി നേരിടുന്ന 126 കടുവകളാണ് കഴിഞ്ഞ വര്‍ഷം മാത്രം ചത്തൊടുങ്ങിയതെന്ന് രാജ്യത്തെ കടുവ സംരക്ഷണ സമിതി പറഞ്ഞു. ഇത് ഒരു ദശകം മുമ്ബ് ഡാറ്റ സമാഹരിക്കാന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ്. ലോകത്തിലെ കടുവകളുടെ 75 ശതമാനവും ഇന്ത്യയിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക